സംയുക്ത ക്രിസ്മസ് കരോള്‍ ആഘോഷിച്ചു

സംയുക്ത ക്രിസ്മസ് കരോള്‍ ആഘോഷിച്ചു
ബ്രിസ്‌റ്റോള്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് സംയുക്ത ക്രിസ്മസ് കരോള്‍ 2019 ഡിസംബര്‍ 26ാം തിയതി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ബ്രിസ്റ്റോളിലും ചുറ്റുപാടുമുള്ള എപ്പിസ്‌കോപ്പല്‍ സഭകളുടെ സഹകരണത്തില്‍ നടത്തപ്പെടുന്ന ഈ എക്യുമെനിക്കല്‍ കരോളില്‍ വിവിധ സഭകളുടെ ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. സൗത്ത്വില്ലെയിലുള്ള കാര്‍ത്തോമ്മാ പള്ളി നടന്ന ഗ്ലോറിയ 2019 എന്ന കരോള്‍ സന്ധ്യയില്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി വെരി. റവ പി ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരി റവ ഫാ വര്ഗീസ് മാത്യുവിന്റെ പ്രാര്‍ത്ഥനയും ആശംസകളും സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ പോള്‍ വെട്ടിക്കാട്ടിന്റെ ക്രിസ്മസ് സന്ദേശവും ഫ്‌ളോറിയ 2019 നെ ഏറ്റവും ധന്യതയുള്ളതാക്കി.

സെന്റ് ജോര്‍ജ് ക്‌നാനായ മിഷന്‍, മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍, സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് എന്നീ ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.


ബ്രിസ്റ്റോള്‍ മലയാളി ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആറാമത് സംയുക്ത ക്രിസ്മസ് ആഘോഷവേളയില്‍ ഇതിന്റെ കണ്‍വീനറായ സാം കെ വര്‍ഗീസ് സ്വാഗതവും മാര്‍ത്തോമാ ഗായക സംഘം ലീഡനറായ ശ്രീമതി പ്രീതി സാറാ സാനു നന്ദിയും രേഖപ്പെടുത്തി.നൂറ്റിയമ്പതില്‍പരം വിശ്വാസികള്‍ പങ്കെടുത്ത മീറ്റിംഗ് വെരി റവ പിടി തോമസിന്റെ പ്രാര്‍ത്ഥനയും ആശിര്‍വ്വാദത്തോടെ പര്യവസാനിച്ചു


സാം കണ്ടത്തുംകുഴി

Other News in this category



4malayalees Recommends