പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ മതേതര സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന പ്രതിക്ഷേധം

പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ മതേതര സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന പ്രതിക്ഷേധം
മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയില്‍ മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പുത്തന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ്സും മറ്റു ജനാധിപത്യ മതേതര പാര്‍ട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ അണിചേരുന്നു. ഗാന്ധിയന്‍ മാതൃകയില്‍ ഒരു സമാധാനപരമായ പ്രതിക്ഷേധ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നാം തിയതി ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ മെഴുകുതിരികള്‍ തെളിയിച്ചുകൊണ്ടും, ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു കൊണ്ടുമാണ് ഈ പ്രതിക്ഷേധ പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കേണ്ടത്. യുകെയിലെ വിവിധ മതേതര ജനാധിപത്യ സംഘടനകളായ ഒഐസിസി, കെഎംസിസി, പ്രവാസി കോണ്‍ഗ്രസ്, GIF, തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മറ്റു മതേതര ജനാധിപത്യ സംഘടനകളുടെ സഹകരണത്തോടു കൂടിയാണ് ഈ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും ഈ പരിപാടിയില്‍ അണിചേരാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു



Venue : Gandhi Statue , Westminister, London

Date : 1st of January 2020 , Time : 3 pm


Organised by :OICC UK, KMCC, Pravasi Congress, GIF


Other News in this category



4malayalees Recommends