പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധി ക്കുക... സമീക്ഷ യു കെ.& IWA,ചേതന.തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍.

പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധി ക്കുക... സമീക്ഷ യു കെ.& IWA,ചേതന.തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍.
ലണ്ടണ്‍ :സ്വതന്ത്ര ഭാരതത്തിന്റെ നെടുംതൂണായ ഇന്ത്യന്‍ ഭരണ ഘടന അനുവദിക്കുന്ന പൗരന്റെ അവകാശങ്ങള്‍ക്കു കളങ്കം ചാര്‍ത്തിക്കൊണ്ടു വര്‍ഗീയ ഫാസിസ്റ്റു ഭരണ കൂടം നിയമ നിര്‍മാണ സഭകളെ കൂട്ടുപിടിച്ചു നടത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ സമീക്ഷ യു കെ . IWA ,ചേതന. പുരോഗമന ജനാധിപത്യ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യാ ഗവണ്മെന്റ് നടപ്പിലാക്കാന്‍ ശ്രേമിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സൂചകമായി ബ്രിട്ടനിലെ പുരോഗമന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ജനുവരി 11 ന് ബിര്‍മിങ്ഹാം പട്ടണത്തിലുള്ള ഇന്ത്യന്‍ എംബസ്സി ഓഫീസിനു മുമ്പില്‍ 'മനുഷ്യ ചങ്ങല 'തീര്‍ക്കുന്നു.

സമീക്ഷ യു കെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമര പോരാട്ടത്തിലേക്കുയു കെ യിലെ പൊതു മനസാക്ഷിയെ സമീക്ഷ കേന്ദ്ര നേതൃത്വം ക്ഷണിക്കുന്നു.

മതാന്ധത ബാധിച്ച വര്‍ഗീയ ഫാസിസ്റ്റു ഭരണകൂടത്തിന് മുമ്പില്‍, ജനിച്ച മണ്ണില്‍ മനുഷ്യനായി ജീവിക്കാന്‍ ഉള്ള പൗരന്റെ അവകാശത്തെ ബലി കഴിക്കാന്‍ തെയ്യാറല്ല എന്ന് വിളിച്ചു പറയുന്ന ഐതിഹാസികമായ സമര പോരാട്ടത്തിന്റെ സൂചികയായ 'മനുഷ്യ ചങ്ങലയില്‍' കണ്ണികളാവാനും ഇന്ത്യന്‍ പൗരന്റെ നെഞ്ചില്‍ ഏല്‍പ്പിക്കുന്ന വേദനയുടെ പ്രതീകങ്ങള്‍ ആവാനും സമീക്ഷ യു കെ ഓരോ മനുഷ്യ ഹൃദയങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

ജനുവരി 11 ന് നടക്കാന്‍ പോകുന്ന ഐതിഹാസിക 'മനുഷ്യ ചങ്ങല 'വിജയിപ്പിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ വരും ദിവസങ്ങളില്‍ സമീക്ഷയുടെ മുഴുവന്‍ പ്രവര്‍ത്തകരും പുരോഗമന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരും പങ്കാളികളാവണമെന്നും സമീക്ഷ കേന്ദ്ര സെക്രട്ടേറിയേറ്റു .IWA ചേതന തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍.വാര്‍ത്താകുറിപ്പില്‍

അറിയിച്ചു.


വാര്‍ത്ത ജയന്‍ എടപ്പാള്‍.


Other News in this category



4malayalees Recommends