സെറീനിലെ സൂപ്പര്‍ഹിറ്റ് ഗാനം യൂട്യൂബില്‍ . ചില്‍പ്രകാശിന്റെ ആലാപനം.

സെറീനിലെ സൂപ്പര്‍ഹിറ്റ് ഗാനം യൂട്യൂബില്‍  . ചില്‍പ്രകാശിന്റെ ആലാപനം.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഗായകന്‍ ചില്‍പ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . യു കെ മലയാളികളുടെ സംരംഭമായ .കോസ്‌മോപോളിറ്റന്‍ മൂവീസ് നിര്‍മിക്കുന്ന സെറീന്‍ എന്ന മലയാളം ഷോര്‍ട് ഫിലിമിലെ ഗാനം യുട്യൂബില്‍ തരംഗമാകുന്നു .ഈ ചിത്രത്തിലെ പ്രിയതേ ..എന്ന് തുടങ്ങുന്ന അതി മനോഹരമായ പ്രണയ ഗാനവുമായിട്ടാണ് ഗായകന്‍ ചില്‍പ്രകാശ് തിരിച്ചെത്തുന്നത് .കോസ്‌മോപോളിറ്റന്‍ മൂവീസിന്റെ മലയാളം ഷോര്‍ട് ഫിലിം സെറീന്‍ ഷൂട്ടിങ് പുരോഗമിക്കുന്നു . സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ..കോസ്‌മോപൊളിറ്റന്‍ മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു .പ്രശസ്ത ഗാനരചയിതാവായ


ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ ശ്രി അനന്തു ശാന്തജനാണ് .

ഗാനത്തിന്റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്നത് സീ. എസ്സ് .സനല്‍കുമാറും ഫ്‌ലളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രി ജോസ്സി ആലപ്പുഴയാണ് .തബല ജോര്‍ജ്കുട്ടി .മാസ്റ്ററിങ് & മിക്‌സിങ്ങ് അനൂപ് ആനന്ദ് , എ ജെ മീഡിയ ചേര്‍ത്തല .ഗാനത്തിന്റെ റെക്കോര്‍ഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോര്‍ഡിങ് സ്‌റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂര്‍ത്തിയായത്. ഈ വരുന്ന ഈസ്റ്റര്‍ ദിനത്തില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന 'സെറീന്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും ശ്രി സോബിജോസഫും ,രചനയും സംവിധാനവും ശ്രി ജി .രാജേഷും നിര്‍വഹിച്ചിരിക്കുന്നു .

യുകെയിലെ ബ്രിസ്റ്റോള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ നിര്‍മാണ കമ്പനിയാണ് കോസ്‌മോപോളിറ്റന്‍ മൂവീസ് .


For Audio of Song Please click below

പാട്ടു കേള്‍ക്കാനായി യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക


https://www.youtube.com/watch?v=UNODP152M60



Other News in this category



4malayalees Recommends