മലയാളത്തില്‍ ആശംസ നേര്‍ന്ന് മലയാളികളുടെ കൈയ്യടി നേടി ഗില്‍ഫോര്‍ഡ് മേയര്‍; മാസ്മരിക കലാപ്രകടനങ്ങളില്‍ മനം നിറഞ്ഞ് യുക്മ പ്രസിഡന്റ് ; കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയകലാ പ്രതിഭ ; ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്

മലയാളത്തില്‍ ആശംസ നേര്‍ന്ന് മലയാളികളുടെ കൈയ്യടി നേടി ഗില്‍ഫോര്‍ഡ് മേയര്‍; മാസ്മരിക കലാപ്രകടനങ്ങളില്‍ മനം നിറഞ്ഞ് യുക്മ പ്രസിഡന്റ് ; കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയകലാ പ്രതിഭ  ; ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്
ലണ്ടന്‍: ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷം പങ്കെടുത്ത എല്ലാവര്‍ക്കും വേറിട്ട അനുഭവമായി. ഗില്‍ഫോര്‍ഡ് മേയര്‍കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടണ്‍, മേയറസ് ലിന്‍ഡാ ബില്ലിംഗ്ടണ്‍, യുക്മ ദേശീയ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു



നേറ്റിവിറ്റി ഷോയോടെയാണ് മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മോളിക്‌ളീറ്റസിന്റെ കൊറിയോഗ്രാഫിയില്‍ മനോഹരമായ ദൃശ്യ ഭംഗിയില്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോവിശിഷ്ടാതിഥികള്‍ക്കും മുഴുവന്‍ കാണികള്‍ക്കും വിസ്മയകരമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. സ്വാഭാവികമായ അഭിനയ ചാരുതയുടെ നേര്‍ക്കാഴ്ചയാണ് യൗസേപ്പിതാവായി രംഗത്തുവന്ന എല്‍ദോകുര്യാക്കോസും മാതാവായി അഭിനയിച്ച നീനു നോബിയും എലിസബത്ത് ആയി പ്രത്യക്ഷപ്പെട്ട ജിഷ ബോബിയുംസത്രം സൂക്ഷിപ്പുകാരിക്ക് മിഴിവേകിയ ബിനി സജിയും കാണികള്‍ക്ക് നല്‍കിയത് . നിരവധി കൊച്ചു കുട്ടികള്‍അടക്കം അനുയോജ്യമായ വേഷപ്പകര്‍ച്ചയില്‍ നേറ്റിവിറ്റി ഷോയില്‍ പങ്കെടുത്ത മുഴുവന്‍ കലാ പ്രതിഭകളുംകാണികളുടെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി.



തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജി എ സി എ പ്രസിഡണ്ട് നിക്‌സണ്‍ ആന്റണി അധ്യക്ഷത വഹിച്ചു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്‌ന്യൂഈയര്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം യുക്മ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ള നിര്‍വ്വഹിച്ചു. ലാളിത്വത്തിന്റെയും വിനയത്തിന്റെയും മാതൃകയായി കാലിത്തൊഴുത്തില്‍ ഭൂജാതനായ യേശുക്രിസ്തുവിന്റെസ്‌നേഹവും ലാളിത്യവും വിനയവും എല്ലാവരുടെയും പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കട്ടെയെന്ന് തന്റെആശംസാപ്രസംഗത്തില്‍ മനോജ് കുമാര്‍ പിള്ള സൂചിപ്പിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ഗില്‍ഫോര്‍ഡ് മേയര്‍കൗണ്‍സിലര്‍ റിച്ചാര്‍ഡ് ബില്ലിങ്ങ്ടണ്‍ തന്റെ ആശംസ പ്രസംഗത്തിനിടയില്‍ അദ്ദേഹത്തിന് ഏറെആകര്‍ഷകമായി തോന്നിയ നേറ്റിവിറ്റി ഷോയിലെ ആട്ടിടയമ്മാരോടൊപ്പം കുഞ്ഞാടായി മികച്ച അഭിനയ മികവ്പ്രകടിപ്പിച്ച കുഞ്ഞു ബേസിലിനെ സ്റ്റേജിലേക്ക് വിളിച്ച് അരുമയോടെ അരികില്‍ ചേര്‍ത്ത് മലയാളം അറിയാമോഎന്ന് ചോദിച്ചു. അറിയാമെന്ന് തലയാട്ടിയ ബേസിലിനോടും കാണികളോടുമായി മലയാളത്തില്‍ക്രിസ്മസ്സിന്റെയും പുതുവത്സരത്തിന്റെയും മംഗളാശംസകള്‍ നേര്‍ന്ന് സദസ്സിന്റെ മുഴുവന്‍ കൈയ്യടി നേടി. ആഘോഷപരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പായി ഹാളിലെത്തിയ മേയറുമായി ജി എ സി എ യുടെഎക്‌സിക്യൂട്ടീവ് മെമ്പറും കേരള ഗവണ്‍മെന്റീന്റെ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയുമായ


സി എ ജോസഫ് നടത്തിയ സംഭാഷണത്തിനിടയില്‍ കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുംപരാമര്‍ശിക്കുകയുണ്ടായി.മലയാളത്തില്‍ ആശംസ നേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മേയറിന് സി എ ജോസഫ്പറഞ്ഞുകൊടുത്ത ആശംസാ വാചകമാണ് സന്തോഷത്തോടെ മേയര്‍ സദസ്സിന് നേര്‍ന്ന് മുഴുവന്‍ ആളുകളുടെയുംകരഘോഷം ഏറ്റുവാങ്ങിയത് . രണ്ടു വര്‍ഷത്തിലേറെയായി അയല്‍ക്കൂട്ടം എന്ന കൂട്ടായ്മ ഗില്‍ഫോര്‍ഡില്‍പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അടുത്തനാളില്‍ സാമൂഹ്യ സംഘടനയായി രൂപീകരിച്ച ആള്‍ക്കൂട്ടം കള്‍ച്ചറല്‍അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനവും മേയര്‍ റിച്ചാര്‍ഡ് ബില്ലിങ്ങ്ടണ്‍ നിര്‍വ്വഹിച്ചു. ഗില്‍ഫോര്‍ഡ്അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും തന്റെ പിന്തുണ ഉറപ്പ്‌നല്‍കിയാണ് മേയര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗില്‍ഫോര്‍ഡിലെ പ്രാദേശീയ സമൂഹവുമായിഒത്തുചേര്‍ന്ന് ഗില്‍ഫോര്‍ഡ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ജി എ സി എ യുടെ അംഗങ്ങള്‍ വോളന്റിയേര്‍സ് ആയിപ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരാണെന്നും പ്രസിഡന്റ് നിക്‌സണ്‍ ആന്റണി തന്റെ അധ്യക്ഷപ്രസംഗത്തില്‍പറഞ്ഞു.



വിശിഷ്ടാതിഥികളെ ജി എ സി എ യുടെ ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊന്നാട അണിയിച്ച് വേദിയില്‍ആദരിച്ചു. മേയര്‍ റിച്ചാര്‍ഡ് ബില്ലിംഗ്ടനെ സി എ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍ യുക്മ ദേശീയപ്രസിഡണ്ട് മനോജ് കുമാര്‍ പിള്ളയെ നിക്‌സണ്‍ ആന്റണിയും യുക്മ ദേശീയ കലാ പ്രതിഭ ടോണിഅലോഷ്യസിനെ ജി എ സി എ വൈസ് പ്രസിഡന്റും കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുമായ മോളി ക്ലീറ്റസും പൊന്നാടഅണിയിച്ച് ആദരിച്ചു. ജി എ സി എ യുടെ സ്‌നേഹോപഹാരം പ്രസിഡന്റ് നിക്‌സണ്‍ ആന്റണിയും സെക്രട്ടറിസനു ബേബിയും ചേര്‍ന്ന് ജി എ സി എ എക്‌സികുട്ടീവ് മെമ്പറും യുക്മ സാംസ്‌കാരിക വേദിരക്ഷാധികാരിയുമായ സി എ ജോസഫിനും നല്‍കി ആദരിച്ചു. വിശിഷ്ടാതിഥികളോടൊപ്പം ജി എ സി എ യുടെഭാരവാഹികളും മുഴുവന്‍ നിര്‍വ്വാഹക സമിതി അംഗങ്ങളും ഉദ്ഘാടനവേളയില്‍ വേദിയില്‍സന്നിഹിതരായിരുന്നു .



വിശിഷ്ടാതിഥികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ എല്ലാ പ്രതിഭകള്‍ക്കുംആഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഴുവനാളുകള്‍ക്കും സി എ ജോസഫ് സ്വാഗതം ആശംസിച്ചു. 'അയല്‍ക്കൂട്ടം'എന്ന വാക്കിന്റെ അര്‍ത്ഥവും അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ എന്ന സംഘടനയുടെഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും ഹൃസ്വമായി സി എ ജോസഫ് തന്റെ സ്വാഗതപ്രസംഗത്തില്‍ വിശദീകരിച്ചു. ജി എ സി എ യുടെ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഫാന്‍സി നിക്‌സണ്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനുംകൃതജ്ഞത പ്രകാശിപ്പിച്ചു.



ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാനെത്തിയ മുഴുവന്‍ ആളുകള്‍ക്കുമായി വ്യത്യസ്തമായ വിഭവങ്ങള്‍ഉള്‍പ്പെടുത്തി ഒരുക്കിയ ക്രിസ്മസ് ലഞ്ചിന് ശേഷം ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഗില്‍ഫോര്‍ഡില്‍ഇന്നുവരെ ദര്‍ശിക്കാത്ത വര്‍ണാഭമായ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറിയപ്പോള്‍അപൂര്‍വ ദൃശ്യാനുഭവമാണ് സദസ്സിന് സമ്മാനിച്ചത്.



ജി എ സി എ യുടെ കുട്ടികളും മുതിര്‍ന്നവരും അടങ്ങിയ കലാ പ്രതിഭകളുടെ സദസ്സിനെ ഇളക്കിമറിച്ചകലാപ്രകടനങ്ങളോടൊപ്പം കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയ കലാപ്രതിഭ ടോണിഅലോഷ്യസും യുകെയിലെ വളര്‍ന്നുവരുന്ന അനുഗ്രഹീത ഗായികയും നര്‍ത്തകിയുമായ ആനി അലോഷ്യസും കലാവിരുന്നിനെ സമ്പന്നമാക്കുവാന്‍ വേദിയിലെത്തി. ഇടകലര്‍ന്ന് അവതരിപ്പിച്ച വ്യത്യസ്തമായ ഗാനങ്ങളുംനൃത്തങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അബിന്‍ ജോര്‍ജ്ജ്, നിക്‌സണ്‍ ആന്റണി,ആനിഅലോഷ്യസ് ,സജി ജേക്കബ്ബ് , സിനി സാറ, ചിന്നു ജോര്‍ജ്, ജിന്‍സി ഷിജു, കൊച്ചു ഗായകന്‍ ബേസില്‍ ഷിജുഎന്നിവര്‍ കര്‍ണ്ണാനന്ദകരമായ വിവിധ ഗാനങ്ങള്‍ ആലപിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ജി എ സി എ യുടെകൊച്ചു നര്‍ത്തകരായ കെവിന്‍, ജേക്കബ്, ഗീവര്‍,സ്റ്റീഫന്‍, ജോയല്‍, ജോണി,ആദര്‍ശ് ,ആഷ്‌റിത് , അദ്വൈത് ദിവ്യ, എലിസബത്ത്, മാനസ് വാണി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ് ഏറെആകര്‍ഷണീയമായിരുന്നു. സെയ്‌റ സജി, റിയാന, എലിസബത്ത് , ദിവ്യ , മാനസ് വാണി എന്നിവരുടെവ്യത്യസ്തങ്ങളായ ബോളിവുഡ് നൃത്തങ്ങള്‍ ഏവര്‍ക്കും നയനാനന്ദകരമായി. ലക്ഷ്മി ഗോപി അവതരിപ്പിച്ചക്ലാസിക്കല്‍ നൃത്തം വേറിട്ട ആസ്വാദന തലങ്ങളില്‍ കാണികളെ എത്തിച്ചു. കുരുന്നു നര്‍ത്തകരായ കിങ്ങിണി, ബേസില്‍, സ്‌കാര്‍ലെറ്റ് എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സും ഏറെ ആകര്‍ഷണീയമായിരുന്നു. വ്യത്യസ്തങ്ങളായഗാനങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുമായി എത്തിയ ചിന്നു ജോര്‍ജ്ജും സന്തോഷ് പവാറും കാണികളെവിസ്മയഭരിതരാക്കി. ബീന,ഷാര്‍ലറ്റ് , മാഗ്ത എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ബോളിവുഡ് നൃത്തംകാണികള്‍ക്ക് അത്യപൂര്‍വ്വമായ ദൃശ്യാനുഭവം നല്‍കിയപ്പോള്‍ ജി എ സി എ യുടെ നാട്യ പ്രതിഭകളായ മോളി, ഫാന്‍സി,ജിനി,ലക്ഷ്മി, നിമിഷ, നീനു, സിനി, ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്സദസ്സ് ഒന്നടങ്കം ആരവം മുഴക്കിയാണ് സ്വീകരിച്ചത്. ജി എ സി എ യുടെ യുവ നര്‍ത്തകരായ നിക്‌സണ്‍,ഗോപി, ബിനോദ്,അജു,സന്തോഷ് ,അനൂപ് ,ജോയല്‍,


ജെസ്‌വിന്‍ , ഓസ്റ്റിന്‍, വെലാന്‍ഗോ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഘ നൃത്തവും മോളി,ഫാന്‍സി,ജിഷ, ജിന്‍സി, ജിനി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും വേദിയെയും സദസ്സിനെയും ഇളക്കി മറിച്ചു.



വേദിയില്‍ മിന്നല്‍പ്പിണര്‍ സൃഷ്ടിച്ച നൃത്തങ്ങളില്‍ ആകൃഷ്ടരായി ആവേശം കത്തിപ്പടര്‍ന്ന് കാണികള്‍ ഹാളില്‍അവതരിപ്പിച്ച സംഘനൃത്തം ഫ്‌ളാഷ് മോബിന്റെ പ്രതീതി ജനിപ്പിച്ച് കാണികള്‍ക്ക് നയനാനന്ദകരവുംഅത്യപൂര്‍വവുമായ ദൃശ്യാനുഭവവുമാണ് സമ്മാനിച്ചത്. ജി എ സി എ ട്രഷറര്‍ ഷിജു മത്തായിയുടേയുംഎക്‌സികൂട്ടിവ് മെമ്പര്‍ രാജീവ് ജോസഫിന്റെയും നേതൃത്വത്തില്‍ ദീപാലങ്കാരങ്ങള്‍ക്കൊപ്പം വ്യത്യസ്തമായസമ്മാനങ്ങള്‍ വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ് അലങ്കരിച്ച ക്രിസ്മസ് ട്രീ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുംകൗതുകമായി. എല്ലാവരും ആവേശത്തോടെ ട്രീയില്‍ ക്രമീകരിച്ചിരുന്ന സമ്മാനങ്ങള്‍ വാങ്ങി സന്തോഷത്തോടെതുറന്ന് ആഹ്ലാദം പങ്കുവച്ചു.



ആഘോഷപരിപാടികളുടെ വിജയത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച ജെസ്‌വിന്‍ ജോസഫും സെയ്‌റസജിയും അവതാരകരായി തിളങ്ങിയപ്പോള്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ പരിപാടികളുടെ തുടക്കം മുതല്‍അവസാനം വരെ മികവുറ്റ രീതിയില്‍ സ്റ്റേജ് നിയന്ത്രിച്ച ഫാന്‍സി നിക്‌സനും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.



ജി എ സി എ യുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളങ്ങളോടെ സംഘടിപ്പിച്ചകരോള്‍ സര്‍വീസില്‍ പങ്കെടുത്തു വിജയിപ്പിച്ചവര്‍ക്കും,ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടികളില്‍പങ്കെടുക്കുകയും സഹായഹസ്തങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും, പരിപാടികളുടെ വിജയത്തിനായി സ്‌പോണ്‍സര്‍ ചെയ്ത സീകോം അക്കൗണ്ടന്‍സി സര്‍വീസിനും, ഈസ്റ്റ്ഹാമിലെ തട്ടുകട റെസ്റ്റോറന്റിനും പ്രത്യേകം നന്ദിയും പറഞ്ഞുകൊണ്ടുള്ള മോളി ക്‌ളീറ്റസ്സിന്റെ കൃതജ്ഞതാപ്രകാശനത്തോടെ ആഘോഷപരിപാടികള്‍ സമംഗളം പര്യവസാനിച്ചു.



Other News in this category



4malayalees Recommends