ലോക കേരള സഭ സമാപിച്ചു

ലോക കേരള സഭ സമാപിച്ചു
ലണ്ടന്‍ : ജനുവരി 1മുതല്‍ 3വരെ തിരുവന്തപുരം നിയമസഭ മന്ദിരത്തില്‍ നടന്നു കൊണ്ടിരുന്ന ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ഇന്ന് സമാപിച്ചു.

പുതിയ ലോക കേരള സഭാ ഹാളില്‍ നടത്തിയ രണ്ടാം സമ്മേളനത്തില്‍ വിവിധ രാജ്യ ങ്ങളില്‍ നിന്നും തിരെഞ്ഞെടുത്ത പ്രതിനിധി കളും കേരളത്തിന് പുറത്തു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധി കള്‍ പങ്കെടുത്തു സംസാരിച്ചു.

ചരിത്രത്തില്‍ ആദ്യമായി ലോക കേരള സഭ പൊതു വേദിയില്‍ ബ്രിട്ടനില്‍ നിന്നും സമീക്ഷ യു കെ തിരെഞ്ഞെടുതു അയച്ച മൂന്നുപേരും വിവിധ സെഷന്‍ കളില്‍ പങ്കെടുതു സംസാരിച്ചു.

നവ കേരള നിര്‍മിതികള്‍ ക്ക് ഉതകുന്ന നൂതന പ്രൊജെക്ടുകളും

സംസ്ഥാനത്തു നടത്തേണ്ട അര്‍ബന്‍ സര്‍വ്വേ കുറിച്ചും സമഗ്ര ആരോഗ്യ സര്‍വേ കുറിച്ചും ജയന്‍ എടപ്പാള്‍ ലോക കേരള സഭയെ ബോധ്യപെടുത്തിയപ്പോള്‍, ലോക കേരള സഭയെ അപകീര്‍ത്തി പെടുത്തുന്ന മാധ്യമ പ്രവര്‍ത്തനങ്ങളെ അപലപിച്ചു കൊണ്ടും വനിതകള്‍ തൊഴില്‍ മേഖലയിലും പ്രവാസ ജീവിതത്തിലും നേരിടുന്ന വിഷമതകള്‍ ലോക കേരള സമ്മേളനത്തില്‍ ചൂണ്ടികാട്ടിയാണ് ശ്രീമതി സ്വപ്ന പ്രവീണ്‍ സംസാരിച്ചത്. പ്രമേയ അവതരണ ത്തിലൂടെ ശ്രീ ആഷിഖും ലോക കേരള സഭ അംഗങ്ങളോട് സംസാരിച്ചു.

ലോക കേരള സഭ കരടു ബില്ലിന് ചില നിര്‍ദ്ദേശ ങള്‍ കൂടി എഴുതി നല്‍കിയാണ് സമീക്ഷ യു കെ യുടെ പ്രതിനിധി കളായി ലോക കേരള സഭയില്‍ എത്തിയ അംഗങ്ങള്‍ മടങ്ങിയത്. ലോക കേരള സഭയിലെ

ഭൂരിഭാഗം ചോദ്യങള്‍ ക്കും കൃത്യമായ മറുപടി നല്‍കിയ സംസ്ഥാന മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്‍, നിയമ സഭയിലെ പ്രതിപക്ഷ സുഹൃത്തുക്കള്‍ ലോക കേരള സഭ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവണമെന്നും അഭ്യര്‍ത്ഥിച്ചു. വിവിധ സെഷന്‍കളിലായി നടന്ന ലോക കേരള സഭ ചര്‍ച്ചകള്‍ക്ക് മന്ത്രിമാരും ഡിപ്പാര്‍ട്‌മെന്റ് സെക്രെട്ടറി മാരും നേതൃത്വം നല്‍കി.

ലോക കേരള സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസവും വൈകുന്നേരം കലാ പരിപാടികള്‍ ഉണ്ടായിരുന്നു.



Other News in this category



4malayalees Recommends