സമീക്ഷ യുകെയുടെ 19 മത് ബ്രാഞ്ച് ബെഡ്‌ഫോര്‍ഡില്‍ നിലവില്‍ വന്നു

dinesh sredharan
ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ പത്തൊന്‍പതാം ബ്രാഞ്ച്

ബെഡ്‌ഫോര്‍ഡ്ല്‍ നിലവില്‍ വന്നു. ലണ്ടനു സമീപമുള്ള ബെഡ്‌ഫോര്‍ഡില്‍ സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ജനുവരി നാലാം തീയതി ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ലണ്ടന്‍, ഹീത്രുവില്‍ വെച്ച് നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവില്‍ വന്ന മൂന്നാമത്തെ ബ്രാഞ്ച് ആണ് ഇത്. ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി നിര്‍വഹിച്ചു. ഉത്ഘാടനപ്രസംഗത്തില്‍ സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സംഘടനയുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി വിശദമായി സംസാരിച്ചു.

പുരോഗമന സാംസ്‌കാരിക ആശയങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്നതിന്റെയും ഭാഗമായി ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക ഇന്ത്യയിലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കാത്തുരക്ഷിക്കാനുംവേണ്ടി സമരമുഖത്തുള്ള ഇന്ത്യയിലെ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബര്‍മിംഹാമിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റിനു മുന്നില്‍ സമീക്ഷ യുകെ നേതൃത്വത്തില്‍ നടക്കുന്നു മനുഷ്യചങ്ങലയില്‍ മുഴുവന്‍ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുവാന്‍ പുതിയ ബ്രാഞ്ച് തീരുമാനമെടുത്തു.


ഉത്ഘാടനത്തോട് അനുബന്ധിച്ചു സമീക്ഷ യുകെയുടെ ബ്രാഞ്ചില്‍ പുതിയ നേതൃത്വം നിലവില്‍ വന്നു

സെക്രട്ടറി മിഥുന്‍ സണ്ണി


പ്രസിഡന്റ് സാബു കാക്കശ്ശേരി.

ജോയിന്റ് സെക്രട്ടറി ഗ്ലാഡ്‌വിന്‍

വൈസ് പ്രസിഡന്റ് : സന്തോഷ് സാബു

ട്രക്ഷറര്‍ നോബിള്‍

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് സാബു കാക്കശ്ശേരി സെക്രട്ടറി മിഥുന്‍ സണ്ണി എന്നിവര്‍ സമീക്ഷ യുകെ ദേശീയ സെക്രട്ടറിയുടെ കയ്യില്‍ നിന്നും മെമ്പര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് ബ്രാഞ്ചിലെ മെംബെര്ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു




വാര്‍ത്ത . ബിജു ഗോപിനാഥ്.


Other News in this category



4malayalees Recommends