ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് ഏപ്പുചേട്ടനു 3,63000 രൂപയുടെ ചെക്ക് കൈമാറി .

ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് ഏപ്പുചേട്ടനു 3,63000 രൂപയുടെ ചെക്ക് കൈമാറി .
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികള്‍ നല്‍കിയ 4003 പൗണ്ട് ( 3,63000 രൂപ) ഇന്നു ഇടുക്കി ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് വീടുപണിയാന്‍ കൂടിയ കമ്മറ്റിയുടെ സാന്യത്യത്തില്‍ ഏപ്പുചേട്ടനു കൈമാറി


ഏപ്പുചേട്ടന്റെ വാര്‍ത്ത ഞങള്‍ പ്രസിദ്ധികരിച്ചപ്പോള്‍ വലിയ പിന്തുണയാണ് യു കെ മലയാളികളില്‍നിന്നും ലഭിച്ചത്.4003 പൗണ്ട് ഞങളുടെ അക്കൗണ്ടില്‍ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ടു നല്‍കുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു . .ആകെകൂടി 413000 രൂപയുടെ സഹായം നല്‍കാന്‍ യു കെ മലയാളികള്‍ക്ക് കഴിഞ്ഞു ദൈവം ഉണ്ടെങ്കില്‍ നിങ്ങളുടെമുകളില്‍ അനുഗ്രഹ പെരുമഴ ചൊരിയട്ടെ .എന്നാഗ്രഹിക്കുന്നു .


യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ..


ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു


ഏപ്പുചേട്ടനുവേണ്ടി വീടുപണിയാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തനം ഭംഗിയായി മുന്‍പോട്ടു പോകുന്നു വിജയന്‍ കൂറ്റാ0തടത്തില്‍, തോമസ് പി ജെ. ,ബാബു ജോസഫ് നിക്‌സണ്‍ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി ഈ മാസം പൂര്‍ത്തീകരിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്


ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ് ഞങ്ങള്‍ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .



'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'

..

ടോം ജോസ് തടിയംപാട്


Other News in this category



4malayalees Recommends