യുകെയിലെ പ്രമുഖ സോഷ്യല്‍ ക്ലബ്ബായ ,ബ്രിസ്റ്റോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികവും ,ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി പതിനൊന്നിന് ,മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ശ്രിമതി ദുര്‍ഗ രാമകൃഷ്ണന് ഉത്ഘാടനം ചെയ്യും .
ഉത്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും , ക്ലബ്ബ് സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തും ,ക്ലബ്ബ് ട്രെഷറര്‍ ശ്രി ടോം ജോര്‍ജ് പോയ വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപറ്റി സംസാരിക്കും . ആഘോഷത്തടനുബന്ധിച്ചു വൈവിധ്യമാര്‍ന്ന കലാപരിപടികളാണ് കാഴ്ചവെയ്ക്കുക . ശ്രി ദേവലാല്‍ ,ശ്രിമതി സിന്ധു ,ശ്രിമതി ശീതള്‍ എന്നിവരുടെ നേതൃത്വത്തിലെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ആണ് പരിപാടികളുടെ മേല്‍നോട്ടം വഹിക്കുക
കല സാംസ്കാരിക , സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സംഘടനയാണ് കോസ്മോപോളിറ്റന്‍ ക്ലബ്ബ് . ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോസ്മോപൊളിറ്റന്‍ മൂവീസ് നിര്‍മ്മിക്കുന്ന ശ്രി സോബി ജോസഫ് ഛായാഗ്രഹണവും ,ചിത്രസംയോജനവും നിര്‍വഹിച്ചു ശ്രി ജി രാജേഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സെറീന് 'എന്ന മലയാള ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ് . ഈ ചിത്രത്തിലെ ഗാനം കോസ്മോപോളിറ്റന്‍ മൂവിസിന്റെ യൂട്യൂബ് ചാനല്‍ ഡിസംബര്‍ ഇരുപത്തി അഞ്ചിന് റിലീസ് ചെയ്തിരുന്നു .
ഗാനം കേള്‍ക്കാനായി ഈ യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=UNODP152M60