ആള്‍കൂട്ട കൊലയെ ഫെഡറല്‍ കുറ്റകൃത്യമാക്കാനുള്ള ബില്ലിന് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം; ഇത്തരമൊരു നിയമം പാസ്സാക്കുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി; ബില്‍ അംഗീകരിച്ചത് 4-നെതിരെ 410 വോട്ടുകള്‍ക്ക്

ആള്‍കൂട്ട കൊലയെ ഫെഡറല്‍ കുറ്റകൃത്യമാക്കാനുള്ള ബില്ലിന് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം; ഇത്തരമൊരു നിയമം പാസ്സാക്കുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി; ബില്‍ അംഗീകരിച്ചത് 4-നെതിരെ 410 വോട്ടുകള്‍ക്ക്

ആള്‍കൂട്ട കൊലയെ ഫെഡറല്‍ കുറ്റകൃത്യമാക്കാനുള്ള ചരിത്രപരമായ ബില്ലിന് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം പാസ്സാക്കുന്നത്. 4-നെതിരെ 410 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകരിച്ചത്. മൂന്ന് റിപ്പബ്ലിക്കന്‍മാരും ഒരു സ്വതന്ത്ര പ്രതിനിധിയും മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. ഇങ്ങനെയൊരു നിയമം പാസാക്കാന്‍ ജനപ്രതിനിധിസഭയില്‍ 200 ലധികം ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും, രണ്ടു വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബില്‍ പാസാക്കിയത്. ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരനായ ബോബി റഷാണ് 'എമ്മെറ്റ് ടില്‍ ആന്റി-ലിഞ്ചിംഗ് ആക്റ്റ്' സഭയില്‍ അവതരിപ്പിച്ചത്.


ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത കളങ്കമാണ്. അതിനേക്കാള്‍ വലിയ അപരാധമാണ് നാം ഇത്രകാലവും അനുവര്‍ത്തിച്ച മൌനം' എന്ന് മെജോറിറ്റി ലീഡര്‍ സ്റ്റെനി ഹോയര്‍ വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എത്രയോ മുന്‍പ് നടപ്പാക്കേണ്ട നിയമമായിരുന്നു ഇതെന്ന് ഫ്‌ലോറില്‍ സംസാരിച്ച സ്പീക്കര്‍ നാന്‍സി പെലോസിയും പറഞ്ഞു. 'അമേരിക്കയിലെ ആള്‍കൂട്ട കൊലകളെയും ഭീകരതകളെയും നേരിടുന്നതില്‍ ചരിത്രപരമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം അംഗീകരിക്കാനുള്ള അവസരംകൂടിയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത് എന്ന്' പെലോസി അഭിപ്രായപ്പെട്ടു.

1955 ല്‍ വംശീയ ആക്രമണത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട 14 വയസുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ കൌമാരക്കാരനായ 'എമ്മെറ്റ് ടില്ലിന്റെ' പേരാണ് നിയമത്തിന് ഇട്ടത്. ടിലിന്റെ കൊലപാതകത്തോടെയാണ് പൗരാവകാശ പ്രസ്ഥാനങ്ങള്‍ യു.എസില്‍ തഴച്ചു വേരുറപ്പിക്കാന്‍ തുടങ്ങിയത്.

Other News in this category



4malayalees Recommends