അമേരിക്കയില്‍ വീണ്ടും കൊറോണ മരണം; മരിച്ചവരുടെ എണ്ണം രണ്ടായി; രണ്ടു മരണവും വാഷിംഗ്ടനില്‍; കോവിഡ് ബാധ രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

അമേരിക്കയില്‍ വീണ്ടും കൊറോണ മരണം; മരിച്ചവരുടെ എണ്ണം രണ്ടായി; രണ്ടു മരണവും വാഷിംഗ്ടനില്‍; കോവിഡ് ബാധ രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു . രണ്ടു മരണവും വാഷിംഗ്‌നിലാണു സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നിട്ടുണ്ട് . ഇതില്‍ 12 പേര്‍ വാഷിംഗ്ടണില്‍ നിന്നുള്ളതാണ്. ശനിയാഴ്ച അര്‍ധരാത്രിയാണ് കൊറോണയെ തുടര്‍ന്ന് കിംഗ് കൗണ്ടിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. അന്നേ ദിവസം അര്‍ധരാത്രിയാണ് അന്‍പതുകാരന്‍ മരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് ഗവര്‍ണര്‍ ജേ ഇന്‍സ്ലി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം കോവിഡ് ബാധ രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.


വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിങ് കൗണ്ടിയില്‍ താമസിക്കുന്ന 50 വയസുകാരനാണ് ശനിയാഴ്ച മരിച്ചത്. രണ്ടു മരണങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കയില്‍ വാഷിങ്ടനിന് പുറമേ കലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്നലെ ചൈനയില്‍ 42 പേരാണ് ഗോരം ബാധിച്ച് മരിച്ചത്. ലോകത്തിലുടനീളം 90,000 ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊവിഡ് 19 ബാധിച്ചിരുന്നു. ഇതോടെ രാജ്യത്തെ മരണസംഖ്യ 54 ആയി. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത്. 1694 പേര്‍ ചികിത്സയിലുണ്ട്. ഇവിടുത്തെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്.ഇറ്റലിയില്‍ നാല് മലയാളികളുള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്ത് 48 മണിക്കൂറിനുള്ളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയാവുകയായിരുന്നു. ഇതുവരെ 34 പേര്‍ മരിച്ചതായും 1694 പേര്‍ക്ക് രോഗം ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends