അമേരിക്കയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു; ആറ് മരണവും വാഷിങ്ടണില്‍; കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി

അമേരിക്കയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു; ആറ് മരണവും വാഷിങ്ടണില്‍; കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി

അമേരിക്കയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ ഹാംപ്ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയില്‍ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് തീവ്രമാക്കി. ഇന്തോനേഷ്യ, ഐസ് ലാന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ, ചെക്ക് റിപ്പബ്ലിക്, യൂറോപ്യന്‍ ചെറുരാജ്യമായ അന്‍ഡോറ എന്നിവിടങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു.


കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളിലായി 90294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3000 കവിഞ്ഞു.ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.കോവിഡ്19 മരണസംഖ്യ 3000 കടന്നതോടെ വൈറസ്ബാധയെ പ്രതിരോധിക്കാന്‍ നടപടികള്‍ തീവ്രമാക്കി ലോകരാഷ്ട്രങ്ങള്‍. 42 പേര്‍കൂടി മരിച്ചതോടെ ചൈനയില്‍ മരണസംഖ്യ 2912 ആയി. പത്ത് രാജ്യങ്ങളില്‍ക്കൂടി കോവിഡ്19 മരണം സ്ഥിരീകരിച്ചു. രോഗബാധിതര്‍ ലക്ഷത്തിലേക്ക് എത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ രോഗത്തെ അതീവ ഗുരുതര ഗണത്തില്‍പ്പെടുത്തി ജാഗ്രത ശക്തമാക്കി.

ആഗോള സമ്പദ്വ്യവസ്ഥയില്‍ 2008 ലെ മാന്ദ്യത്തിന് സമാനമായ സ്ഥിതിയാണ് കൊറോണ സൃഷ്ടിക്കുന്നതെന്ന് ആഗോള ഏജന്‍സിയായ ഇക്കണോമിക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) മുന്നറിയിപ്പുനല്‍കി.

Other News in this category



4malayalees Recommends