കൊറോണ വൈറസ് ഏറെ ഭീഷണിയുയര്‍ത്തുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക്; വൈറസ് ബാധിക്കുന്നത് തടയാന്‍ പ്രായമായവരോട് വീട്ടില്‍ തന്നെ കഴിയണമെന്നും മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ച് അമേരിക്കയിലെ സിഡിസി; യുഎസില്‍ മരണം 9 ആയി

കൊറോണ വൈറസ് ഏറെ ഭീഷണിയുയര്‍ത്തുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക്; വൈറസ് ബാധിക്കുന്നത് തടയാന്‍ പ്രായമായവരോട് വീട്ടില്‍ തന്നെ കഴിയണമെന്നും മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ച് അമേരിക്കയിലെ സിഡിസി; യുഎസില്‍ മരണം 9 ആയി

കൊറോണ വൈറസ് അമേരിക്കയില്‍ ഉടനീളം പടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ദി സെന്റേസ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി). വൈറസ് ബാധിക്കുന്നത് തടയാന്‍ വീട്ടില്‍ തന്നെ തുടരണമെന്നും മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. വൈറസ് ഏറ്റവും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നത് പ്രായമായവര്‍ക്കാണെന്ന് സിഡിസിയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്യൂണൈസേഷന്‍ ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ് വിഭാഗം ഡയറക്ടറായ നാന്‍സി മെസോണിയര്‍ പറഞ്ഞു. അവരുടെ പ്രായവും നിലവിലുള്ള ശാരീരികാവസ്ഥകളുമാണ് രോഗത്തിന് കാരണമെന്നും നാന്‍സി കൂട്ടിച്ചേര്‍ത്തു.


ആരോഗ്യ സ്ഥിതി മോശമായ ആളുകളില്‍ രോഗത്തിന്റെ പ്രത്യാഘാതം ഇരട്ടിയായിരിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് നാന്‍സി വ്യക്തമാക്കി. അസുഖമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാനും മറ്റുള്ളവരിലേക്ക് ഇത് പടരാന്‍ അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നില്‍ നിന്ന് ആറിലേക്കും പിന്നീട് ഒന്‍പതിലേക്കും വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വാഷിംഗ്ടണില്‍ തന്നെയാണ്. യുഎസില്‍ 122 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.

അതേസമയം,കൊറോണ വൈറസ് (കൊവിഡ് 19) ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 3202 ആയി ഉയര്‍ന്നു. ചൈനയില്‍ ഇന്നലെ 38 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 2981 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇറാനില്‍ 77 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി 93158 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends