അമേരിക്കയെ വരിഞ്ഞു മുറുക്കി കൊറോണ; വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി; 16 സംസ്ഥാനങ്ങളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 150ലധികം കൊറോണ കേസുകള്‍; മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയെ വരിഞ്ഞു മുറുക്കി കൊറോണ; വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി; 16 സംസ്ഥാനങ്ങളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 150ലധികം കൊറോണ കേസുകള്‍; മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരണം 11 ആയി. കാലിഫോര്‍ണിയയിലും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ വാഷിംഗ്ടണിലും ഫ്‌ളോറിഡയിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


കാലിഫോര്‍ണിയയിലെ ആദ്യമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 71 വയസുകാരനാണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ പരിശോധനയ്ക്കു വൈറ്റ് ഹൗസ് നടപടികളും ആരംഭിച്ചിരിക്കുകയാണ്.

അതേസമയം ലോകത്താകമാനം കൊറോണ വിനാശം വിതയ്ക്കുകയാണ്. ലോകമാകെ ആശങ്ക വിതച്ച് കൊറോണ വൈറസ് (കോവിഡ് 19) പടരുന്നു. ഇതുവരെ 79 രാജ്യങ്ങളിലായി 95,425 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ 29 പേരുള്‍പ്പെടെ, പ്രഭവ കേന്ദ്രമായ ചൈനയ്ക്കു പുറത്ത് 15,015 പേര്‍ക്കാണു കൊറോണ ബാധിച്ചത്. ആകെ മരണം 3,286. രോഗബാധിതരായ 53,299 പേര്‍ അസുഖം മാറി ആശുപത്രി വിട്ടുവെന്ന ആശ്വാസവിവരവും പുറത്തുവന്നു.

ചൈന കഴിഞ്ഞാല്‍ ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ അസുഖബാധിതര്‍- 5,766. ഇറ്റലി (3,089), ഇറാന്‍ (2,922) എന്നിവിടങ്ങളാണു തൊട്ടുപിന്നില്‍. ഇന്ത്യയില്‍ മാര്‍ച്ച് നാലു വരെ 29 പേര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പാര്‍ലമെന്റിനെ അറിയിച്ചു. താന്‍ നേരിട്ടു വിവിധ മന്ത്രാലയങ്ങളുമായും സെക്രട്ടറിമാരുമായും ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രിതല സംഘവും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Other News in this category



4malayalees Recommends