ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരിലെ മരണനിരക്ക് 3.4% ആണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ വിശ്വസിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്; 3.4% എന്നത് ശരിക്കും ഒരു തെറ്റായ സംഖ്യയാണെന്നാണ് താന്‍ കരുതുന്നതെന്ന് വ്യക്തമാക്കി ട്രംപ്

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരിലെ മരണനിരക്ക് 3.4% ആണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ വിശ്വസിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്; 3.4% എന്നത് ശരിക്കും ഒരു തെറ്റായ സംഖ്യയാണെന്നാണ് താന്‍ കരുതുന്നതെന്ന് വ്യക്തമാക്കി ട്രംപ്

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരിലെ മരണനിരക്ക് 3.4% ആണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ വിശ്വസിക്കുന്നില്ലെന്ന് യു.എസ് ഡൊണാള്‍ഡ് ട്രംപ്. '3.4% എന്നത് ശരിക്കും ഒരു തെറ്റായ സംഖ്യയാണെന്നാണ് ഞാന്‍ കരുതുന്നത്' എന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ തത്സമയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. 'വൈറസ് ബാധിതരായ ഒരുപാട് ആളുകളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് കിട്ടിയ വിവരങ്ങളാണ് ഞാന്‍ പറയുന്നത്. അത്ര തീവ്രമല്ലാത്ത വൈറസാണ് പുതിയ കൊറോണ. വൈറസ് പിടികൂടുന്നവരെല്ലാം പെട്ടന്ന് സുഖം പ്രാപിക്കുന്നുണ്ട്. അവര്‍ കാണുക പോയിട്ട് വിളിക്കുകപോലും ചെയ്യുന്നില്ല' - അദ്ദേഹം തുടര്‍ന്നു. 'നിങ്ങള്‍ ഒരിക്കലും ആ ആളുകളെക്കുറിച്ച് കേള്‍ക്കുന്നില്ല. അതുകൊണ്ട്, വൈറസ് ബാധിതരുടെ മൊത്തം കണക്കുതന്നെ തെറ്റാണ്'.


മരണനിരക്ക് സംബന്ധിച്ച് പുറംലോകം ചര്‍ച്ചചെയ്യുന്ന കണക്ക് വായുവില്‍ നിന്നെടുത്തതാണെന്നാണ് ട്രംപ് പറയുന്നത്. മൂന്നോ നാലോ ശതമാനം എന്നത് വളരെ വലിയ സംഖ്യയാണെന്നും, ഒരു ശതമാനം പോലും മരണ നിരക്ക് ഉണ്ടാവില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധി പേര്‍ കൊറോണ ബാധിച്ചിട്ടും ഡോക്ടറെ സമീപിക്കുകയോ, ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ അനുമാനം. അതുകൊണ്ട് തന്നെ ആഗോളതലത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം തെറ്റാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍, ഒരു ദിവസം ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ്-19 രോഗികളുടെ എണ്ണവും, അത് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വെച്ചാണ് 3.4 ശതമാനം എന്ന കണക്കെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതിനെ മരണനിരക്കായി വ്യാഖ്യാനിക്കേണ്ടതില്ല

Other News in this category



4malayalees Recommends