്'കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പിന്നില്‍ ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ ബയോളജിക്കല്‍ ആക്രമണം'; കൊറോണ വൈറസിനു പിന്നില്‍ അമേരിക്കയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍; അമേരിക്കയില്‍ വൈറസ് ബാധിച്ചുള്ള മരണം 12 ആയി

്'കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പിന്നില്‍ ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ ബയോളജിക്കല്‍ ആക്രമണം'; കൊറോണ വൈറസിനു പിന്നില്‍ അമേരിക്കയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍; അമേരിക്കയില്‍ വൈറസ് ബാധിച്ചുള്ള മരണം 12 ആയി

കൊറോണ വൈറസിനു പിന്നില്‍ അമേരിക്കയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍ രംഗത്ത്. ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ 'ബയോളജിക്കല്‍ ആക്രമണ'ത്തിന്റെ ഫലമാണ് കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പിന്നിലെന്ന് ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി ആരോപിച്ചു. ചൈനയെ ബാധിച്ച കോവിഡ് -19 പൊട്ടിത്തെറിക്ക് പിന്നില്‍ പ്രധാന കുറ്റവാളി അമേരിക്കയായിരിക്കുമെന്ന് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡിന്റെ തലവന്‍ അവകാശപ്പെട്ടു.


ഈ വൈറസ് അമേരിക്ക നടത്തിയ ജൈവിക ആക്രമണത്തിന്റെ ഫലമാണ്. അത് ആദ്യം ചൈനയിലേക്കും പിന്നീട് ഇറാനിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു എന്നും ഹുസൈന്‍ സലാമി വ്യാഴാഴ്ച പറഞ്ഞു. അതേസമയം, ഇത്തരം കോണ്‍സ്പിറസി തിയറികള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ടെങ്കിലും ശരിയാണെന്ന് തെളിയിക്കാനുള്ള ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. ഇറാനിലെ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവി ജനറല്‍ ഗോലം റെസ ജലാലി ചൊവ്വാഴ്ച പറഞ്ഞത് രാജ്യത്തെ പുതിയ കൊറോണ വൈറസിനെക്കുറിച്ച് മാധ്യമങ്ങള്‍ ഭയപ്പെടുന്നതാണ് ചൈനയ്ക്കും ഇറാനുമെതിരായ ജൈവിക ആക്രമണമാണെന്ന് പറയാന്‍ കാരണമെന്നാണ്.

അതേസമയം, അമേരിക്കയിലും കൊറോണ വ്യാപിക്കുകയാണ്. വെള്ളിയാഴ്ച വരെ 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. 330 പേരില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പെന്‍സില്‍വാനിയയില്‍ ആദ്യത്തെ കേസ് സ്ഥിരീകരിച്ചു.ം ലോകമെമ്പാടുമായി 100,000 ആളുകളിലെങ്കിലും രോഗ ബാധയുണ്ടായിട്ടുണ്ടാകാമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 8.3 ബില്ല്യണ്‍ ഡോളര്‍ അനുവദിച്ച് കൊണ്ടുള്ള അടിയന്തിര ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

Other News in this category



4malayalees Recommends