വാഷിങ്ടണ്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു; രാജ്യത്ത് കൊറോണ മരണങ്ങളുടെ എണ്ണം 19 ആയി; ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി; സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കോമോ

വാഷിങ്ടണ്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു; രാജ്യത്ത് കൊറോണ മരണങ്ങളുടെ എണ്ണം 19 ആയി; ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി; സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കോമോ

യുഎസിലെ വാഷിങ്ടണ്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊറോണ ബാധിച്ച് മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ മരണങ്ങളുടെ എണ്ണം 19 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ആഡംബരക്കപ്പല്‍ പിടിച്ചിട്ടിട്ടുമുണ്ട്. ഇതില്‍ കൊറോണ ബാധിതരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന ഈ കപ്പലില്‍ 2400 യാത്രക്കാരുണ്ട്. 1100 ജീവനക്കാരും കപ്പലിലുണ്ട്. ഇവരെ കപ്പലില്‍ തന്നെ പാര്‍പ്പിക്കാനാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. യുഎസ്സിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും യുഎസ്ലില്‍ റദ്ദാക്കിയിരിക്കുകയാണ്. സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് വീട്ടില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


കഴിഞ്ഞമാസം നടന്ന കണ്‍സര്‍വ്വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരിലൊരാള്‍ക്ക് കൊറോണ ബാധിച്ചതായി സംഘാടകര്‍ അറിയിക്കുന്നുണ്ട്. ഈ പരിപാടിയില്‍ ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നെങ്കിലും രോഗബാധിതനായ വ്യക്തിയുമായി അദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ശനിയാഴ്ച മാത്രം 13 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ കൊറോണ ബാധയുണ്ടായത്. ഇതിനു പിന്നാലെ ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കോമോ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കന്‍സാസ്, മിസ്സോറി, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ ആദ്യ കൊറോണ കേസുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends