ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു; എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഉത്തരവിറക്കി മന്ത്രാലയം; ഭക്ഷണ ശാലകളും കോഫീ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ല

ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു; എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് ഉത്തരവിറക്കി മന്ത്രാലയം; ഭക്ഷണ ശാലകളും കോഫീ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ല

ഒമാനില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് മന്ത്രാലയം ഉത്തരവിറക്കി. റീജണല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്.


അതസമയം ഇന്നലെ ഒമാനില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 വയറസ്സ് ബാധ പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഒന്‍പതു ഒമാന്‍ സ്വദേശികള്‍ക്കും , രണ്ടു സ്ഥിരതാമസക്കാരായ പ്രവാസികള്‍ക്കുമാണ് രോഗം പിടിപെട്ടതെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം 17 പേര്‍ രോഗവിമുക്തരായെന്നും മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യോത്പന്നങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫര്‍മാസികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നത് വിലക്കിയിട്ടുണ്ട്. രോഗം വ്യാപിക്കുന്നത് തടയാനായി ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഒമാനില്‍ കടകളുടെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Other News in this category



4malayalees Recommends