മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വീടുകളിലെത്തി കോവിഡ് 19 പരിശോധന ആരംഭിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം; പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം പരിശോധന

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വീടുകളിലെത്തി കോവിഡ് 19 പരിശോധന ആരംഭിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം; പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം പരിശോധന

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വീടുകളിലെത്തി കോവിഡ് 19 പരിശോധന ആരംഭിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം പരിശോധന നടത്തും. ആവശ്യമായ മരുന്നുകളും അധികൃതര്‍ വിതരണം ചെയ്യും. വിദഗ്ധ പരിശോധന ആവശ്യമുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. കോവിഡ് വ്യാപനം തടയുന്നതിന് നടപടികള്‍ വ്യാപിപ്പിക്കുകയാണ് മന്ത്രാലയം.


വിദേശികള്‍ക്ക് ഉള്‍പ്പെടെ പരിശോധന സൗജന്യമായിരിക്കും. പരിശോധനാ വേളയില്‍ സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമില്ല. പേര്, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവ മാത്രം നല്‍കി പരിശോധനക്ക് വിധേയമാകുന്നതാണ്. പരിശോധനാ വേളയില്‍ നല്‍കുന്ന ഫോണ്‍ നമ്പര്‍ വഴിയാണ് പരിശോധനാ ഫലവും തുടര്‍ ചികിത്സാ നിര്‍ദേശങ്ങളും ആളുകളെ അറിയിക്കുക

Other News in this category



4malayalees Recommends