ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതായും, അതില്‍ സംഘടന ലജ്ജിക്കണമെന്നും ട്രംപ്

ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതായും, അതില്‍ സംഘടന  ലജ്ജിക്കണമെന്നും ട്രംപ്

ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതായും, അതില്‍ സംഘടന ലജ്ജിക്കണമെന്നും ട്രംപ് അതിരൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം.

കോവിഡ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കെതിരെ തുറന്നടിച്ച ട്രംപ് നേരത്തെ സംഘടനയ്ക്കു നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കിയിരുന്നു. മഹാമാരി തടയുന്നതില്‍ ഗുരുതര വീഴ്ച വരുത്തി എന്ന് ആരോപിച്ചാണ് ധനസഹായം നിര്‍ത്തിയത്. ചൈനയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.

58 മില്യണ്‍ ഡോളറാണ് സംഘടനയ്ക്ക് യൃഎസ് ഓരോ വര്‍ഷവും നല്‍കി വരുന്നത്. സംഘടനയ്ക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്

Other News in this category

4malayalees Recommends