കാനഡയിലെ സര്‍ജറി സിസ്റ്റത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ കോവിഡ് കാലത്തെ പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍; കൊറോണ കാരണം ഇപ്പോള്‍ സര്‍ജറികള്‍ മുടങ്ങിയിരിക്കുന്നതിനാല്‍ ശസ്ത്രക്രിയാ രംഗത്തെ പരിഷ്‌കരിക്കാന്‍ ഇക്കാലത്തെ ഉപയോഗിക്കാന്‍ നിര്‍ദേശം

കാനഡയിലെ സര്‍ജറി സിസ്റ്റത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ കോവിഡ് കാലത്തെ പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍; കൊറോണ കാരണം ഇപ്പോള്‍ സര്‍ജറികള്‍ മുടങ്ങിയിരിക്കുന്നതിനാല്‍ ശസ്ത്രക്രിയാ രംഗത്തെ പരിഷ്‌കരിക്കാന്‍ ഇക്കാലത്തെ ഉപയോഗിക്കാന്‍ നിര്‍ദേശം
കോവിഡ്-19 കാനഡയിലെ ഇലക്ടീവ് സര്‍ജറി സിസ്റ്റത്തില്‍ ക്രിയാത്മകമായ അഴിച്ച് പണി നടത്തുവാനുള്ള അവസരമേകിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇത്തരമൊരു പുനക്രമീകരണത്തിന് തലമുറകള്‍ക്കിടയിലെ അവസരമാണ് സമാഗതമായിരിക്കുന്നതെന്നും അവര്‍ എടുത്ത് കാട്ടുന്നു. നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന ആയിരക്കണക്കിന് സര്‍ജറികളായിരുന്നു രാജ്യമാകമാനം മാര്‍ച്ചില്‍ കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് നീട്ടി വയ്ക്കപ്പെട്ടിരുന്നത്.

ഇത്തരത്തില്‍ സര്‍ജറികള്‍ നീട്ടി വയ്ക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കാനഡയിലെ വിവിധ പ്രൊവിന്‍സുകള്‍ വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയുമാണ്. അതിനിടെയാണ് സര്‍ജറികള്‍ മുടങ്ങിയ സാഹചര്യത്തെ അനുകൂലമായി ഉപയോഗപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കോവിഡിന് മുമ്പ് തന്നെ രാജ്യത്തെ സര്‍ജറി സിസ്റ്റം പലവിധ കാരണങ്ങളാല്‍ താറുമാറായിരുന്നുവെന്നും അവയൊക്കെ പരിഹരിക്കാന്‍ സര്‍ജറികള്‍ നടത്താന്‍ സാധിക്കാത്ത ഈ ഇടവേളക്കാലത്തെ പ്രയോജനപ്പെടുത്താമെന്നുമാണ് ഡോക്ടര്‍മാര്‍ ക്രിയാത്മകമായ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

നിലവില്‍ സര്‍ജറികളൊന്നും കോവിഡ് കാരണം നടത്താന്‍ സാധിക്കാത്തതിനാല്‍ സര്‍ജറി സംവിധാനത്തിലെ സാങ്കേതികവും മറ്റുള്ളവയുമായ തകരാറുകള്‍ പരിഹരിക്കാന്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നവരില്‍ പ്രമുഖനാണ് ടൊറന്റോയിലെ വിമന്‍സ് കോളജ് ഹോസ്പിറ്റലിലെ ചീഫ് ഓഫ് സര്‍ജറി ആയ ഡോ. ഡേവിഡ് ഉര്‍ബാച്ച്. ഇത് തലമുറകള്‍ക്കിടയില്‍ അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും ഇതുപയോഗിച്ച് സര്‍ജറി സിസ്റ്റത്തിലെ പിഴവുകളെല്ലാം പരിഹരിച്ച് കോവിഡിന് ശേഷം സര്‍ജറികള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമായ തോതില്‍ നടത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends