കാനഡയില്‍ നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍ തുടങ്ങിയവ തുറക്കുന്നു; സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് കര്‍ക്കശമായ മാനദണ്ഡങ്ങള്‍; സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും നിര്‍ദേശം; ആശ്വാസം പൂണ്ട് കാനഡക്കാര്‍

കാനഡയില്‍ നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍ തുടങ്ങിയവ തുറക്കുന്നു; സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് കര്‍ക്കശമായ മാനദണ്ഡങ്ങള്‍; സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും നിര്‍ദേശം; ആശ്വാസം പൂണ്ട് കാനഡക്കാര്‍
കോവിഡ്-19 നിയന്ത്രണങ്ങളില്‍ നിന്നും കാനഡ ക്രമത്തില്‍ പുറത്ത് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍, തുടങ്ങിയവ തുറക്കുകയും കൂടുതല്‍ പ്രൊവിന്‍സുകള്‍ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ തുടങ്ങിയിരിക്കുകയുമാണ്. രാജ്യമെമ്പാടുമുള്ള ഫെഡറല്‍ പാര്‍ക്കുകളും ഹിസ്റ്റോറിസ് സൈറ്റുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും എന്‍വയോണ്‍മെന്റ് മിനിസ്റ്റര്‍ ജോനാതന്‍ വില്‍കിന്‍സനും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

മാര്‍ച്ച് മധ്യത്തില്‍ കോവിഡ് 19 കാനഡയില്‍ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്നായിരുന്നു രാജ്യമാകമാനമുളള നാഷണല്‍ പാര്‍ക്കുകളും ഹിസ്റ്റോറിക് സൈറ്റുകളും ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് അടച്ച് പൂട്ടിയിരുന്നത്. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇവ വീണ്ടും തുറക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹിക അകല നിയമങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ ഈ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

മാസ്‌കുകള്‍ ധരിച്ച് കൊണ്ട് മാത്രമായിരിക്കും ഇവിടങ്ങളിലേക്ക് വരാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്. പുതിയ നീക്കമനുസരിച്ച് രാജ്യമെമ്പാടുമുള്ള 38 പാര്‍ക്കുകളും 171 ഹിസ്റ്റോറിസ് സൈറ്റുകളുമാണ് തുറക്കാന്‍ പോകുന്നത്. ലൈറ്റ്ഹൗസുകള്‍, കോട്ടകള്‍, കനാലുകള്‍, സ്മാരകങ്ങള്‍ തുടങ്ങിയവ ഇതനുസരിച്ച് വീണ്ടും തുറക്കുന്നതാണ് പാര്‍ക്‌സ് കാനഡയാണ് ഇവയുടെ ഭരണനിര്‍വഹണം നിര്‍വഹിക്കുന്നത്. ആഴ്ചകളായി പാര്‍ക്കുകളിലും മറ്റും പോകാതെ വീര്‍പ്പ് മുട്ടിയിരിക്കുന്ന കാനഡക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ തീരുമാനമാണ് പുറത്ത് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends