കാനഡ കൊറോണക്കാലത്തിന് ശേഷവും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍;രാജ്യത്തെ സുശക്തവും സമൃദ്ധവുമാക്കുന്നതിന് കുടിയേറ്റം അനിവാര്യം; 2020ല്‍ 3,41,000 ഉം 2021ല്‍ 3,51,000 ഉം 2022ല്‍ 3,61,000 ഉം പേര്‍ക്ക് പിആര്‍

കാനഡ കൊറോണക്കാലത്തിന് ശേഷവും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍;രാജ്യത്തെ സുശക്തവും സമൃദ്ധവുമാക്കുന്നതിന് കുടിയേറ്റം അനിവാര്യം; 2020ല്‍ 3,41,000 ഉം 2021ല്‍ 3,51,000 ഉം  2022ല്‍ 3,61,000 ഉം പേര്‍ക്ക് പിആര്‍
കൊറോണ പ്രതിസന്ധി അവസാനിച്ചാലുടന്‍ പുതിയ കുടിയേറ്റക്കാര്‍ കാനഡയിലേക്ക് എത്തണമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും വെളിപ്പെടുത്തി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി. കാനഡക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് കൊറോണക്ക് ശേഷവും രാജ്യം കുടിയേറ്റക്കാര്‍ക്ക് മുമ്പില്‍ മുമ്പത്തേത് പോലെ തന്നെ ഉദാരമായ രീതിയില്‍ വാതില്‍ തുറക്കുമെന്നാണ് മാര്‍കോ സ്ഥിരീകരിച്ചിരിക്കുന്നത്.

കുടിയേറ്റം തുടരണമെന്ന് തന്നെയാണ് കാനഡക്കാരില്‍ ഭൂരിഭാഗത്തിന്റെയും മനോഭാവമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാജ്യത്തെ സുശക്തമാക്കുന്നതിനും സമൃദ്ധമാക്കുന്നതിനും കുടിയേറ്റം അനിവാര്യമായ ഘടകമാണെന്നും അതിനാല്‍ കോവിഡിന് ശേഷവും ഇവിടേക്ക് കുടിയേറ്റക്കാര്‍ കടന്ന് വരണമെന്നാണ് കാനഡക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ആവര്‍ത്തിക്കുന്നു.

കാനഡയില്‍ കൊറോണ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ അതിര്‍ത്തികള്‍ കൊട്ടിയക്കുകയും യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇവവിടേക്കുള്ള കുടിയേറ്റം ഏതാണ്ട് നിലച്ച മട്ടാണുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തേക്കുളള ലിബറലുകളുടെ കുടിയേറ്റ പദ്ധതികള്‍ മാര്‍കോ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.ഇത് പ്രകാരം 2020ല്‍ 3,41,000 പേര്‍ക്കും 2021ല്‍ 3,51,000 പേര്‍ക്കും2022ല്‍ 3,61,000 പേര്‍ക്കും പെര്‍മനന്റ് റെസിഡന്‍സി അനുവദിക്കുമെന്നാണ് മിനിസ്റ്റര്‍ ഉറപ്പേകുന്നത്.

ഇതിന് മുമ്പത്തെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്‍ര് പിന്തുടര്‍ന്നതും വര്‍ഷം തോറുമുള്ള കുടിയേറ്റം വര്‍ധിപ്പിക്കല്‍ നടപടി പിന്തുടരുമെന്നും മിനിസ്റ്റര്‍ വ്യക്തമാക്കുന്നു.കൊറോണക്ക് ശേഷം കുടിയേറ്റക്കാര്‍ ഇവിടേക്ക് വന്നില്ലെങ്കില്‍ ഭക്ഷ്യോല്‍പാദനം ചെലവേറിയ കാര്യമാകുമെന്നും ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയേറുമെന്നും കുടിയേറ്റത്തെ എതിര്‍ക്കുന്നവര്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കുമെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു.അതിനാല്‍ കൊറോണക്ക് ശേഷവും രാജ്യം കുടിയേറ്റക്കാരെ സ്വാഗതം ചെയ്‌തേ മതിയാവൂ എന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends