മലയാള മാധ്യമങ്ങളും മലയാളി സമൂഹവും, നിലപാടുകളും;കെ എച്ച് എന്‍ എ മാധ്യമ വെബിനാര്‍ ശ്രദ്ധേയമായി

മലയാള മാധ്യമങ്ങളും മലയാളി സമൂഹവും, നിലപാടുകളും;കെ എച്ച് എന്‍ എ മാധ്യമ വെബിനാര്‍ ശ്രദ്ധേയമായി

മലയാള മാധ്യമങ്ങളും,സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു സാമൂഹ്യ,രാഷ്ട്രീയ നിരീക്ഷകനും,അഭിഭാഷകനുമായ അഡ്വ.എ ജയശങ്കര്‍, ഐ ടി വിദഗ്ധനും, രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കര്‍, ജനം ടി.വി ചീഫ് എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക[KHNA] വെബിനാര്‍ സംഘടിപ്പിച്ചു.


ജൂണ്‍ 14 ഞായറാഴ്ച നടന്ന പരിപാടിയില്‍ വാര്‍ത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും,അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചര്‍ച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സംവാദത്തില്‍ കെ എച് എന്‍ എ മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മോഡറേറ്ററായിരുന്നു.

Other News in this category



4malayalees Recommends