കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുക എപ്പോഴെന്നതില്‍ തികഞ്ഞ അനിശ്ചിതത്ത്വം; ഓരോ വിപണിയും കരകയറാനെടുക്കുന്ന സമയത്തില്‍ വ്യത്യാസമെന്ന് സിഎംഎച്ച്എസി; വില്‍പനയിലും വീട് നിര്‍മാണത്തിലും ഇടിവുണ്ടാകും

കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുക എപ്പോഴെന്നതില്‍ തികഞ്ഞ അനിശ്ചിതത്ത്വം; ഓരോ വിപണിയും കരകയറാനെടുക്കുന്ന സമയത്തില്‍ വ്യത്യാസമെന്ന് സിഎംഎച്ച്എസി; വില്‍പനയിലും വീട് നിര്‍മാണത്തിലും ഇടിവുണ്ടാകും
കൊറോണ പ്രതിസന്ധിയില്‍ നിന്നും കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കരകയറാന്‍ ഏതാണ്ട് എട്രുതകാലമെടുക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പറേഷന്റെ ഏറ്റവും പുതിയ ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട് ലുക്ക് മുന്നറിയിപ്പേകുന്നു. രാജ്യത്തെ പ്രധാന ഹൗസിംഗ് മാര്‍ക്കറ്റുകള്‍ നിലവിലെ പ്രതിസന്ധിില്‍ നിന്നും കരകയറുന്ന സമയം മുന്‍കൂട്ടി പറയാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നുമാണ് സിഎംഎച്ച്‌സി പറയുന്നത്.

കോവിഡ് സൃഷ്ടിച്ച ആഘാതം രാജ്യത്തെ വിവിധ ഹൗസിംഗ് മാര്‍ക്കറ്റുകളില്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും സിഎംഎച്ച്എസി എടുത്ത് കാട്ടുന്നു. പ്രധാനമായും രാജ്യത്തെ അര്‍ബന്‍ ഏരിയകളെ കേന്ദ്രീകരിച്ചാണീ ഔട്ട്‌ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കിയ സിറ്റികളില്‍ ഹൗസിംഗ് മാര്‍ക്കറ്റ് കരകയറുന്നതിന് കുറഞ്ഞ ബുദ്ധിമുട്ട് മാത്രമേയുണ്ടാവുകയുള്ളൂവെന്നും സിഎംഎച്ച്‌സി പറയുന്നു.

കോവിഡ് 19 കാനഡയിലെ അര്‍ബന്‍ ഏരിയകളെ വന്‍ തോതില്‍ ബാധിച്ചുവെന്നും അതിനാല്‍ ഇവിടങ്ങളിലെ ഹൗസിംഗ് മാര്‍ക്കറ്റുകളുടെ തിരിച്ച് വരവ് അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്നുമാണ് സിഎംഎച്ച്‌സി ചീഫ് എക്‌സിക്യൂട്ടീവായ അലെഡ് അബ് ലോര്‍വെര്‍ത്ത് മുന്നറിയിപ്പേകുന്നത്. ഇത് സംബന്ധിച്ച ഹ്രസ്വകാല അനിശ്ചിതത്വങ്ങള്‍ കാരണം വില്‍പനയിലും പുതിയ വീടുകളുടെ നിര്‍മാണത്തിലും ഇടിവുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകന്നു. കൊറോണ വിട്ട് മാറുന്നതിനെ തുടര്‍ന്ന് സിറ്റികളിലെ ഹൗസിംഗ് മാര്‍ക്കറ്റ് തിരിച്ച് വരുമെന്നും എന്നാല്‍ ഓരോ നഗരത്തിലെയും പ്രോപ്പര്‍ട്ടി വിപണി സാധാരണ നിലയിലാകാനുളള സമയത്തെക്കുറിച്ച് മുന്‍കൂട്ടി പറയാനാവില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends