കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളേകാന്‍ കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് ആരംഭിച്ചു; ലക്ഷ്യം കോവിഡിനെതിരായ വളണ്ടീറിംഗിലൂടെ വിദ്യാഭ്യാസത്തിനുള്ള പണം ഉറപ്പാക്കല്‍; സമ്മര്‍ ജോലി കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് അനുഗ്രഹം

കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളേകാന്‍ കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് ആരംഭിച്ചു; ലക്ഷ്യം കോവിഡിനെതിരായ വളണ്ടീറിംഗിലൂടെ വിദ്യാഭ്യാസത്തിനുള്ള പണം ഉറപ്പാക്കല്‍; സമ്മര്‍ ജോലി കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് അനുഗ്രഹം
കൊറോണയോടുള്ള പോരാട്ടത്തിന്റെ ഭാഗമായി കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് ആരംഭിച്ചു.ഇന്നാണ് കാനഡ ഈ പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കോവിഡ് 19ന് എതിരായി പോരാടി അതിജീവിക്കാന്‍ പ്രചോദിപ്പിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പായിരുന്നു ഈ പ്രോഗ്രാം സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചിരുന്നത്. ഇതുവരെ ഒരു സമ്മര്‍ ജോലി കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ഈ പ്രോഗ്രാം ഉപകാരപ്പെടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റിനായി 10,000 പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ പറയുന്നത്. ഏപ്രിലിലായിരുന്നു കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് സൃഷ്ടിക്കുന്നതിനെക്കുറിച്ച് ട്രൂഡ്യൂ പ്രഖ്യാപിച്ചിരുന്നത്. 15നും 30നും ഇടയില്‍ പ്രായമുള്ളവരും സമ്മര്‍ ജോലി കണ്ടെത്താന്‍ പ്രയാസമുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സര്‍വീസില്‍ വളണ്ടീറിംഗ് നിര്‍വഹിച്ച് കുറച്ച് പണം സമ്പാദിക്കുന്നതിനുള്ള മാര്‍ഗമാണ് ഈ ഗ്രാന്റിലൂടെ ഏര്‍പ്പെടുത്തുന്നത്.

കൊറോണക്കെതിരായുളള പോരാട്ടവുമായി ബന്ധപ്പെട്ട വളണ്ടീറിംഗ് പ്രവര്‍ത്തികളായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ നിര്‍വഹിക്കാന്‍ സാധിക്കുന്നത്.ഇതിന് പുറമെ നിലവിലുള്ള കാനഡ സമ്മര്‍ ജോബ്‌സ് പോലുള്ള പ്രോഗ്രാമുകള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും ട്രൂഡ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്ക് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്. പുതിയ ഗ്രാന്റ് പ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 1000 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെയായിരിക്കും അവരുടെ പോസ്റ്റ് സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള ചെലവിലേക്കായി ലഭിക്കുന്നത്.

Other News in this category



4malayalees Recommends