കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയെ മാറ്റി മറിച്ച് കൊറോണ പ്രതിസന്ധി; ഫെബ്രുവരി 19ന് ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോയിലൂടെ 4900 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചതിന് ശേഷം അടുത്ത ഡ്രോ അനിശ്ചിതത്വത്തില്‍; കോവിഡിന് ശേഷം എക്‌സ്പ്രസ് എന്‍ട്രി പുനരാരംഭിക്കും

കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയെ മാറ്റി മറിച്ച് കൊറോണ പ്രതിസന്ധി;  ഫെബ്രുവരി 19ന് ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോയിലൂടെ 4900 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചതിന് ശേഷം അടുത്ത ഡ്രോ അനിശ്ചിതത്വത്തില്‍; കോവിഡിന് ശേഷം എക്‌സ്പ്രസ് എന്‍ട്രി പുനരാരംഭിക്കും
കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയുടെ ചരിത്രത്തില്‍ 2020ന്റെ ആദ്യ പകുതി ഇതിന് മുമ്പില്ലാത്ത പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇത് പ്രകാരം ഇക്കാലത്ത് എക്‌സ്പ്രസ് എന്‍ട്രിയിലെ ഏറ്റവും ബൃഹത്തായതും ചെറിയതുമായ എന്‍ട്രി ഡ്രോകളാണ് എക്‌സ്പ്രസ് എന്‍ട്രി നടത്തിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം നിലവില്‍ എക്‌സ്പ്രസ് എന്‍ട്രിയുടെ ഡ്രോകള്‍ താളം തെറ്റിയിരിക്കുന്ന അവസ്തയിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു ഇമിഗ്രേഷന്‍,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി ഏറ്റവും വലിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ നടത്തിയിരുന്നത്.

ഈ സിംഗിള്‍ ഡ്രോയിലൂടെ 4900 ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. 2022 ഓടെ കാനഡ ഒരു മില്യണിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് ശേഷം അതവാ മാര്‍ച്ച് 12ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നത്. ഇവരില്‍ മിക്കവരും എക്‌സ്പ്രസ് എന്‍ട്രിയിലൂടെയായിരിക്കും എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അതായത് മാര്‍ച്ച് 18ഓടെ കാര്യങ്ങള്‍ മാറി മറിയുകയും കാട്ടു തീ പോലെ പടര്‍ന്ന് പിടിച്ച കോവിഡ് കാനഡയിലേക്ക് വരാന്‍ ഒരുങ്ങിയിരുന്നവരുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുകയുമായിരുന്നു.

വിദേശികള്‍ക്ക് മുന്നില്‍ ഫെഡറല്‍ ഗവണ്‍മെന്റ് അതിര്‍ത്തികള്‍ കൊട്ടിയടച്ചതിനെ തുടര്‍ന്ന് എക്‌സ്പ്രസ് എന്‍ട്രിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണിപ്പോള്‍. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്തയെ കരകയറ്റാന്‍ കുടിയേറ്റമാണ് മുഖ്യവഴിയെന്നും അതിനാല്‍ കൊറോണ പ്രതിസന്ധിക്ക് ശേഷം കുടിയേറ്റത്തെ വര്‍ധിച്ച തോതില്‍ പ്രോത്സാഹിപ്പിക്കുമെന്നുമാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പറയുന്നത്.

കോവിഡിന് ശേഷം എക്‌സ്പ്രസ് എന്‍ട്രി ഡ്രോകളിലും വ്യാപകമായ മാറ്റം വരുമെന്നാണ് സൂചന. ഫോറിന്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്, എന്നിവയടക്കമുള്ള എല്ലാ പ്രോഗ്രാമുകളുടെയും ഡ്രോകള്‍ ഓരോ രണ്ടാഴ്ച കൂടുന്തോറും നടത്തിയേക്കില്ല. പകരം രണ്ട് ഡ്രോകളായിരിക്കും ദിവസങ്ങളുടെയോ മണിക്കൂറുകളുടെയോ വ്യത്യാസത്തില്‍ നടത്തുന്നത്. ഇതിലൊന്ന് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ലക്ഷ്യം വച്ചും മറ്റേത് കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസില്‍ നിന്നുള്ളവരെ ഇന്‍വൈറ്റ് ചെയ്യാനുമായിരിക്കും.

Other News in this category



4malayalees Recommends