വിജയ് യേശുദാസിന്റെ ശബ്ദസൗകുമാര്യത്തില്‍ ഇതള്‍ വിരിയുന്ന 'ഇന്ദീവരം'. അനാമിക കെന്റ് യുകെ അണിയിച്ചൊരുക്കിയ ആല്‍ബത്തിന് വന്‍ സ്വീകാര്യത

വിജയ്  യേശുദാസിന്റെ ശബ്ദസൗകുമാര്യത്തില്‍ ഇതള്‍ വിരിയുന്ന 'ഇന്ദീവരം'. അനാമിക കെന്റ് യുകെ അണിയിച്ചൊരുക്കിയ ആല്‍ബത്തിന് വന്‍ സ്വീകാര്യത

യുകെയില്‍ നിന്നുള്ള സംഗീത ആല്‍ബം നിര്‍മാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആല്‍ബമായ 'ഇന്ദീവരം' ആസ്വാദകഹൃദയങ്ങളില്‍ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂര്‍വങ്ങളായ ആര്‍ദ്രഗാനങ്ങള്‍ അടങ്ങിയ ഈ ആല്‍ബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗര്‍ഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്.


'വെണ്‍നൂലുപോലെയീ രാമഴ.. ' എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യല്‍ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് യേശുദാസിന്റെ അനന്യമായ ശബ്ദമാധുരിയാല്‍ ശ്രദ്ധേയമായ ഈ ഗാനം സംഗീതപ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

യുകെയില്‍ നിന്നുള്ള എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് ആണ് ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത്. കാവ്യരസപ്രധാനമായ നിരവധി കവിതകളും കവിതാസമാഹാരങ്ങളും സാഹിത്യലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് യുകെയില്‍ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന ഈ സാഹിത്യകാരി.

മലയാളസംഗീത ലോകത്ത് സുപരിചിതനായ സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ. പ്രസാദ് എന്‍ എ യുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഗാനമാണ് ഇന്ദീവരത്തിലെ ഈ ഗാനം. ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിരിക്കുന്നത് ഈ സംഗീതജ്ഞന്‍ തന്നെയാണ്.

പ്രണയം തുളുമ്പുന്ന വരികളും ഹൃദ്യമായ ഈണവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. എക്കാലവും ഓര്‍മ്മിച്ചിരിക്കേണ്ട ഗാനങ്ങളുടെ പട്ടികയില്‍ ഈ സൃഷ്ടിയും ഇടം പിടിക്കും എന്നതില്‍ സംശയമില്ല. 'ഇന്ദീവരത്തിലെ' അടുത്ത ഗാനം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 7.30 (UK TIME ) ന് ഗര്‍ഷോം ടിവിയില്‍ റിലീസ് ചെയ്യുന്നു. ആദ്യഗാനത്തിന് പ്രേക്ഷകര്‍ നല്‍കിയ വലിയ സ്വീകരണത്തിനും പിന്തുണക്കും അനാമിക കെന്റിന്റെ നിര്‍മാതാക്കള്‍ നന്ദി അറിയിച്ചു.

വെണ്‍നൂലുപോലെയീ രാമഴ.. ' ഗാനം കേള്‍ക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

VEN NOOLUPOLE | VIJAY YESUDAS | INDEEVARAM

Other News in this category



4malayalees Recommends