മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഓഗസ്റ്റ് 28 ഡ്രോയിലൂടെ 219 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍; എല്‍എഎകള്‍ ലഭിച്ചത് സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമുകളിലുള്ളവര്‍ക്

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഓഗസ്റ്റ് 28 ഡ്രോയിലൂടെ 219 പേര്‍ക്ക് ഇന്‍വിറ്റേഷനുകള്‍; എല്‍എഎകള്‍ ലഭിച്ചത് സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമുകളിലുള്ളവര്‍ക്
മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം (എംപിഎന്‍പി) ഓഗസ്റ്റ് 28ന് നടന്ന ഡ്രോയിലൂടെ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്രാജ്വേറ്റുകള്‍ക്കും അതിന്റെ മൂന്ന് ഇമിഗ്രേഷന്‍ സട്രീമുകളിലൂടെ ഇന്‍വിറ്റേഷനുകള്‍ നല്‍കി. സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ്, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ എന്നിവയാണി ഇമിഗ്രേഷന്‍ സ്ട്രീമുകള്‍. മൂന്ന് സ്ട്രീമുകളിലുമുള്ള മൊത്തം 219 പേര്‍ക്കാണ് ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.

ഉദ്യോഗാര്‍ത്ഥികളുടെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കോര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണീ ഇന്‍വിറ്റേഷനുകള്‍ അഥവാ ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ (എല്‍എഎ) നല്‍കിയിരിക്കുന്നത്. പുതിയ ഡ്രോയിലൂടെ സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഇന്‍ മാനിട്ടോബ കാറ്റഗറിയില്‍ പെട്ടവരും 475 സ്‌കോറുകളെങ്കിലും നേടിയവരായ 177 പേര്‍ക്കാണ് എല്‍എഎകള്‍ നല്‍കിയിരിക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കേര്‍സ് ഓവര്‍സീസ് കാറ്റഗറിയില്‍ 824 സ്‌കോറുകളെങ്കിലും നേടിയ എട്ട് പേര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീമിലൂടെ 34 പേര്‍ക്കാണ് എല്‍എഎകള്‍ നല്‍കിയത്. ഈ സ്ട്രീമില്‍ പെട്ടവര്‍ക്ക് ഇഒഐ സ്‌കോര്‍ മാനദണ്ഡമായി കണക്കാക്കിയല്ല ഇന്‍വിറ്റേഷനുകള്‍ പ്രദാനം ചെയ്തിരിക്കുന്നത്. 2020ല്‍ ഇതുവരെ ഈ കാറ്റഗറികളില്‍ പെട്ട മൊത്തം 3299 പേര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. 2014ല്‍ മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള 97ാമത്തെ ഡ്രോയാണ് മാനിട്ടോബ നടത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends