കാനഡയിലേക്ക് ചുവട് മാറ്റുന്ന യുഎസ് ഫിലിം പ്രൊഡക്ഷന്‍ കമ്പനികളേറുന്നു; കാരണം യുഎസില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതും ടെസ്റ്റുകളുടെ കുറവും; കാനഡയിലേക്ക് കൂട് മാറി നിരവധി ഫിലിം സ്റ്റുഡിയോകള്‍; ഷൂട്ടിംഗുകളും മാറ്റുന്നു

കാനഡയിലേക്ക് ചുവട് മാറ്റുന്ന യുഎസ് ഫിലിം പ്രൊഡക്ഷന്‍ കമ്പനികളേറുന്നു;  കാരണം യുഎസില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതും ടെസ്റ്റുകളുടെ കുറവും; കാനഡയിലേക്ക് കൂട് മാറി നിരവധി ഫിലിം സ്റ്റുഡിയോകള്‍; ഷൂട്ടിംഗുകളും മാറ്റുന്നു
യുഎസിലെ നിരവധി ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ കാനഡയിലേക്ക് ചുവട് മാറ്റുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കോവിഡ് 19 ഭീഷണിയുണ്ടായിട്ടും എന്റര്‍ടൈയിന്‍മെന്റ് ഇന്റസ്ട്രിയിലെ നിരവധി സ്ഥാപനങ്ങളാണ് കൂടുതലായും കാനഡയിലേക്ക് കൂട് മാറുന്നത്. കോവിഡ് കാരണം കാനഡയിലെ എന്റര്‍ടൈയിന്‍മെന്റ് ഇന്റസ്ട്രിക്ക് കടുത്ത ആഘാതമാണുണ്ടായിരിക്കുന്നതെങ്കിലും ഇവിടെ യുഎസിലേതിനേക്കാള്‍ എന്റര്‍ടെയിന്‍മെന്റ് ആക്ടിവിറ്റി പുതിയ ചുവട് മാറ്റത്തെ തുടര്‍ന്ന് വര്‍ധിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഹോളിവുഡ് യൂണിയനുകള്‍ കര്‍ക്കശമായ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി പ്രോട്ടോക്കോളുകള്‍ പ്രഖ്യാപിച്ചതും കോവിഡ് 19 ടെസ്റ്റുകളുടെ കുറവും കാരണമാണ് പ്രധാനപ്പെട്ട ഫിലിം സ്റ്റുഡിയോകളില്‍ ചിലത് യുഎസില്‍ നിന്നും കാനഡയിലേക്ക് ചുവട് മാറ്റുകയും ചിലത് ഇതിനായി ആലോചിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ യുഎസില്‍ നിന്നും കാനഡയിലേക്ക് പോകുന്ന സ്റ്റുഡിയോകളിലൊന്നാണ് സോല്‍സ്റ്റിസ് സ്റ്റുഡിയോസ്.

തങ്ങളുടെ പുതിയ ചിത്രം ബെന്‍ അഫ്‌ലെക്‌സിനൊപ്പം ലോസ് ഏയ്ജല്‍സില്‍ വച്ച് ചിത്രീകരിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഈ സ്റ്റുഡിയോ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഷൂട്ടിംഗ് ഈ സ്റ്റുഡിയോ നിലവില്‍ കാനഡയിലെ വാന്‍കൂവറില്‍ വച്ച് ഒക്ടോബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് കാരണം തടസപ്പെടുകയായിരുന്നു. ലോസ് ഏയ്ജല്‍സില്‍ കോവിഡ് ടെസ്റ്റിന്റെ അപര്യാപ്തത കാരണമാ ണ് ചിത്രീകരണം കാനഡയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends