സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കണം; പരസ്പരം ചുംബിക്കരുത്; കോവിഡ് പകരാതിരിക്കാന്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍; കൊറോണക്കാലത്ത് വിവാഹേതര ലൈംഗിക ബന്ധമൊഴിവാക്കണമെന്ന് ഡോ. തെരേസ ടാം

സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കണം; പരസ്പരം ചുംബിക്കരുത്; കോവിഡ് പകരാതിരിക്കാന്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍; കൊറോണക്കാലത്ത് വിവാഹേതര ലൈംഗിക ബന്ധമൊഴിവാക്കണമെന്ന് ഡോ. തെരേസ ടാം
കാനഡയില്‍ കോവിഡ് ഭീഷണിക്ക് ഇനിയും അറുതി വന്നിട്ടില്ലാത്തതിനാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും ചുംബിക്കാന്‍ പാടില്ലെന്നും വെളിപ്പെടുത്തി കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം രംഗത്തെത്തി. ബുധനാഴ്ച പുറത്തിറക്കിയ ഒരു പബ്ലിക്ക് സ്റ്റേറ്റ്‌മെന്റിലാണ് അവര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോവിഡ് പിടിപെടുന്നതിന് ഈ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്നും തേരേസ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

മൊത്തം ആരോഗ്യം നിലനിര്‍ത്തുന്നതിന് നമ്മുടെ ലൈംഗിക ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിനാല്‍ കോവിഡിനെ പ്രതിരോധിച്ച് കൊണ്ടുള്ള ലൈംഗിക ബന്ധം മാത്രമേ ഇക്കാലത്ത് പാടുള്ളുവെന്നും തെരേസ നിര്‍ദേശിക്കുന്നു. വിവാഹേതര ലൈംഗിക ബന്ധങ്ങൡലേര്‍പ്പെടുന്നതിലൂടെയാണ് കോവിഡ് പടരാന്‍ ഏറെ സാധ്യതയെന്നും ഇത്തരം ബന്ധങ്ങളിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പരസ്പരം ചുംബനം ഒഴിവാക്കണമെന്നും തെരേസ ആവശ്യപ്പെടുന്നു.

കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ ലൈംഗിക ബന്ധം ദമ്പതികള്‍ തമ്മിലുള്ളതാണെന്നും തെരേസ ഓര്‍മിപ്പിക്കുന്നു. ലൈംഗിക സ്രവങ്ങളിലൂടെ കോവിഡ് പകരുന്നതിന് വളരെ സാധ്യത കുറവാണെന്നാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളതെന്നും അതിനാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ അപകടമില്ലെന്നും എന്നാല്‍ ഉമിനീര്‍ പോലുള്ള ശ്രവങ്ങളിലൂടെ കോവിഡ് പകരുമെന്നതിനാല്‍ മാസ്‌ക് ധരിക്കണമെന്നും ചുംബിക്കുന്നത് ഒഴിവാക്കണമെന്നുമാണ് തെരേസ ആവര്‍ത്തിക്കുന്നത്.

Other News in this category



4malayalees Recommends