നാടന്‍പാട്ട് മത്സരവുമായി സമീക്ഷ സര്‍ഗ്ഗവേദി

നാടന്‍പാട്ട് മത്സരവുമായി സമീക്ഷ സര്‍ഗ്ഗവേദി
ലോക്ക് ഡൗണ്‍ കാലത്തു കുട്ടികളുടെ ഓണ്‍ലൈന്‍ കലാ മത്സരങ്ങളുമായി എത്തിയ സമീക്ഷ UK യുടെ സര്‍ഗ്ഗവേദി ഇക്കുറി 18 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ കലാ മത്സരങ്ങളുമായാണ് എത്തുന്നത് .

മലയാളികളില്‍ എന്നും ജന്മ നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നാടന്‍പാട്ട് മത്സരമാണ് സര്‍ഗ്ഗ വേദി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. UK മലയാളികളുടെ ആഘോഷ വേളകള്‍ ആവേശ ഭരിതമാക്കാറുള്ള നാടന്‍പാട്ടുകള്‍ ആദ്യമായി ഒരു മത്സര ഇനമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബര്‍ 1 മുതല്‍ എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങിയ മത്സരം ഡിസംബര്‍ 31 ന് അവസാനിക്കും. ലഭിക്കുന്ന എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവ വിധിനിര്‍ണയത്തിനായി വിദഗ്ദ്ധരായ വിധികര്‍ത്താക്കള്‍ക്ക് അയച്ചു കൊടുക്കും. നൂറു ശതമാനവും വിധികര്‍ത്താക്കളുടെ മാര്‍ക്കിനെ അടിസ്ഥാനമാക്കി ആകും വിജയികളെ തീരുമാനിക്കുക.

ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്

ഒന്നാം സമ്മാനം £101

രണ്ടാം സമ്മാനം £75

മൂന്നാം സമ്മാനം £51

നിങ്ങളുടെ എന്‍ട്രികള്‍ 07984744233 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യേണ്ടതാണ് .


നാടന്‍ പാട്ട് മത്സരത്തിന്റെ നിബന്ധനകള്‍


1. മത്സരാര്‍ത്ഥിയുടെ പ്രായം 18 വയസ്സിനു മുകളില്‍ ആയിരിക്കണം


2. മലയാളത്തില്‍ ഉള്ള നാടന്‍ പാട്ട് ആവണം


3 . കരോക്കെ വച്ചും സ്വയം വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചും പാടാവുന്നതാണ്


4 . നിങ്ങളുടെ നാടന്‍ പാട്ടുകള്‍ വീഡിയോകള്‍ ആയി അയച്ചു തരിക. വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ പാടുള്ളതല്ല .


5 . പാടുന്നതിനു മുമ്പേ പാടുന്ന പാട്ടിനെ പറ്റി ഒരു മിനിറ്റില്‍ ഒതുങ്ങുന്ന ഒരു വിവരണം നല്‍കുക .


6 . അനുവദിച്ച സമയം 3 മുതല്‍ 5 മിനിറ്റ് വരെ .(പാട്ടിനെ പറ്റി ഉള്ള വിവരണം ഉള്‍പ്പെടെ )


7 . മത്സരം ആരംഭിക്കുന്ന ഡിസംബര്‍ 1 മുതല്‍ വീഡിയോകള്‍ സ്വീകരിച്ചു തുടങ്ങും, വീഡിയോകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 ആയിരിക്കും.


8 . മത്സരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള വിവിധ മീഡിയകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. മത്സരത്തിനായി ഉള്ള രജിസ്‌ട്രേഷന്‍ മുകളില്‍ പറഞ്ഞ പ്രദര്‍ശനത്തിനുള്ള അനുമതിയായും സര്‍ഗ്ഗവേദി കണക്കാക്കുന്നു.

സമീക്ഷ സര്‍ഗ്ഗവേദിയുടെ കുട്ടികളുടെ മത്സരങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ച UK മലയാളികള്‍ മുതിര്‍ന്നവരുടെ നാടന്‍പാട്ട് മത്സരവും ആവേശത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയില്‍ ആണ് സംഘാടകര്‍. ലോക്ക് ഡൗണ്‍ കാലത്തു വീടുകളില്‍ അടച്ചിരിക്കേണ്ടി വന്ന കുട്ടികള്‍ക്ക് സ്വന്തം വീട് ഒരു സര്‍ഗ്ഗവേദി ആക്കി മാറ്റാന്‍ സമീക്ഷ സര്‍ഗവേദി കാരണമായി എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

ഉണ്ണികൃഷ്ണന്‍ 07984744233

രാജി ഷാജി 07940355689

വാര്‍ത്ത; ബിജു ഗോപിനാഥ്.

Other News in this category



4malayalees Recommends