ഐതിഹാസിക കര്ഷകസമരത്തിനു ഐക്യദാര്‍ഢ്യവുമായി സമീക്ഷ യുകെയുടെ ഒപ്പുശേഖരണം

ഐതിഹാസിക കര്ഷകസമരത്തിനു ഐക്യദാര്‍ഢ്യവുമായി സമീക്ഷ യുകെയുടെ ഒപ്പുശേഖരണം
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറിയിരിക്കുകയാണ് കര്‍ഷകരുടെ ഐതിഹാസിക സമരം . കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്ന് നിലാപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ് . കൊടും ശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന സമരത്തെ അടിച്ചമര്‍ത്താനും സമരക്കാരെ ഭിന്നിപ്പിക്കാനുമാണ് കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ ശ്രമിച്ചത്. എന്നാല്‍ കര്‍ഷക പോരാളികളുടെ ആത്മവീര്യത്തെ ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ അംബാനി, അദാനി കമ്പനി സാമ്രാജ്യങ്ങളുടെ വക്താക്കളായ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല .

ലോകത്തെമ്പാടുനിന്നും വലിയ പിന്തുണയാണ് ഈ സമരത്തില്‍ നാടിനെ അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

കര്‍ഷകരുടെ ഐതിഹാസികമായ ചെറുത്തുനില്‍പ്പിനെ പിന്തുണച്ചുകൊണ്ടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സമീക്ഷ യുകെ 10001 ഒപ്പുകള്‍ ശേഖരിക്കുവാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ ശേഖരിക്കുന്ന ഒപ്പുകള്‍ ഇന്ത്യാ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറുന്നതാണ്.

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ സംരക്ഷിക്കുന്നതിനും കാര്‍ഷികമേഖലയെ കോര്പറേറ്റുകള്‍ക്കു തീറെഴുതി കൊടുക്കുന്നതിനെതിരെയും നടത്തുന്ന ധീരമായ പോരാട്ടത്തെ മുഴുവന്‍ പ്രവാസിസുഹൃത്തുക്കളും പിന്തുണയ്ക്കണമെന്നും തങ്ങളുടെ പിന്തുണ സമീക്ഷയുടെ ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ രേഖപ്പെടുത്തണമെന്നും സമീക്ഷ യുകെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യര്‍ത്ഥിച്ചു.


സമീക്ഷ യുകെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ലിങ്ക് : http://chng.it/kYJdvPTG

വാര്‍ത്ത; ബിജു ഗോപിനാഥ്


Other News in this category



4malayalees Recommends