മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ പ്രശസ്ത സാഹിത്യകാരനും, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. അനില്‍ വള്ളത്തോള്‍ ഇന്ന് 4 മണിയ്ക്ക് 'പ്രവാസി മലയാളം : ചില ആലോചനകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ  മലയാളം ഡ്രൈവില്‍ പ്രശസ്ത സാഹിത്യകാരനും, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ  ഡോ. അനില്‍ വള്ളത്തോള്‍ ഇന്ന് 4 മണിയ്ക്ക് 'പ്രവാസി മലയാളം : ചില ആലോചനകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യ കാരനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. അനില്‍ വള്ളത്തോള്‍ ഇന്ന് (27/12/20) 4പി എമ്മിന് (09.30PM IST) 'പ്രവാസി മലയാളം: ചില ആലോചനകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാന്‍ എല്ലാ മലയാള ഭാഷാസ്‌നേഹികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.


എഴുത്തുകാരന്‍ അധ്യാപകന്‍, വിവിധ സര്‍വ്വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കേന്ദ്ര സാഹിത്യ അക്കാഡമി മലയാള ഉപദേശക സമിതി അംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം, എസ് സി ഇ ആര്‍ ടി ഉപദേശക സമിതി അംഗം, വള്ളത്തോള്‍ വിദ്യാപീഠം ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ ഡോ അനില്‍ വള്ളത്തോള്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വള്ളത്തോളിന്റെ കാവ്യശൈലി, കാവ്യഭാഷാ പഠനങ്ങള്‍, വള്ളത്തോള്‍ പ്രതിഭ, കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, മണിപ്രവാള കാവ്യ മാലിക, ഭാഗവത പഠനങ്ങള്‍, ടി എന്‍ ഗോപിനാഥന്‍ നായര്‍ തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങള്‍, എഴുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവ ഡോ അനില്‍ വള്ളത്തോളിന്റേതായുണ്ട് . ഇതില്‍ 'കുറ്റിപ്പുറത്ത് കേശവന്‍ നായര്‍' എന്ന ജീവ ചരിത്ര കൃതിക്ക് 2015ലെ പി കെ പരമേശ്വരന്‍ നായര്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്‌കാരിക പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളില്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍ ശ്രീ എം സേതുമാധവന്‍, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയന്‍ ശ്രീ വിനോദ് നാരായണന്‍, ഗോള്‍ഡ് 101.3 FM ന്യൂസ് എഡിറ്റര്‍ തന്‍സി ഹാഷിര്‍, ഉത്തരാധുനീക സാഹിത്യകാരന്‍ ശ്രീ പി.എന്‍ ഗോപീകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ സി അനൂപ് എന്നിവര്‍ നടത്തിയിരുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് താല്പര്യപൂര്‍വ്വം ലൈവില്‍ എത്തിയിരുന്നത്ത് .ഭാഷാ സ്‌നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങള്‍ ആ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്തു, എന്നാല്‍ ഡിസംബര്‍ 20ന് പ്രശസ്ത എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും, മാധ്യമ പ്രവര്‍ത്തകനുമായ ഡോ പി കെ രാജശേഖരന്റെ പ്രഭാഷണം സാങ്കേതിക തടസം മൂലം പൂര്‍ത്തിയാക്കുവാന്‍ കഴിയാഞ്ഞതില്‍ മലയാളം മിഷനുള്ള ഖേദം രേഖപ്പെടുത്തുന്നു. ശ്രോതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡോ പി കെ രാജശേഖരന്റെ പ്രഭാഷണവും സംവാദവും മലയാളം ഡ്രൈവ് മറ്റൊരു ദിവസം ലൈവ് ചെയ്യുമെന്ന് അറിയിക്കുന്നു.


മലയാളം മിഷന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഭാഷാ സ്‌നേഹികള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.


മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്‌നേഹികളായ മുഴുവന്‍ ആളുകളും പ്രോല്‍സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.


ഇന്ന് (271220) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 4PM, ഇന്‍ഡ്യന്‍ സമയം 09.30 PM നുമാണ് ഡോ. അനില്‍ വള്ളത്തോള്‍ 'പ്രവാസി മലയാളം: ചില ആലോചനകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയില്‍ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുക.


https://www.facebook.com/MAMIUKCHAPTER/live/



Other News in this category



4malayalees Recommends