ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി
വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. നേരത്തെ ഏഴ് ദിവസത്തില്‍ താഴെ മാത്രം ഒമാനില്‍ തങ്ങുന്നവര്‍ക്ക് ക്വാറന്റെന്‍ ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ ഏഴ് ദിവസത്തില്‍ കുറവ് തങ്ങുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസമോ അതില്‍ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസ സ്ഥലത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങളിലേക്ക് ഒമാനില്‍ വരുന്നവര്‍ക്ക് നേരത്തേ ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കിയിരുന്നു.

എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ് എന്ന് വിമാന കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഒമാനിലേക്ക് വരുന്നവരുടെ കൈവശം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ ഉള്ളില്‍ എടുത്ത പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.

Other News in this category



4malayalees Recommends