കൊറോണയേക്കാളും കൊടും തണുപ്പിനേക്കാളും ഭീതിതമായ ഇന്ത്യന്‍ഭരണകൂട ഭീകരതക്കെതിരില്‍ UKയിലും ശക്തമായ പ്രതിഷേധം

കൊറോണയേക്കാളും കൊടും തണുപ്പിനേക്കാളും ഭീതിതമായ ഇന്ത്യന്‍ഭരണകൂട ഭീകരതക്കെതിരില്‍ UKയിലും ശക്തമായ പ്രതിഷേധം
ഡല്‍ഹിയിലെ കൊടുംതണുപ്പിനെയും മറ്റു പ്രയാസങ്ങളേയും അവഗണിച്ച് , സര്‍ക്കാരിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ പൊരുതുന്ന കര്‍ഷകരുടെ സമരവീര്യത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സമീക്ഷ യുകെയും

റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തിയ ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ട്രാക്റ്റര്‍ റാലിക്ക് പിന്തുണയര്‍പ്പിച്ചു ഓണ്‍ ലൈന്‍ പ്രതിഷേധമാണ് യു കെ യിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ UK സംഘടിപ്പിച്ചത്.

ഐതിഹാസികമായ റാലിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമീക്ഷയുടെ പ്രവര്‍ത്തകര്‍ യുകെയിലെ വസതികളില്‍ നിന്ന് സാങ്കല്‍പിക കൃഷിയിടങ്ങള്‍ രൂപപ്പെടുത്തി കൃഷിക്കാരുടെ വേഷങ്ങള്‍ ധരിച്ചാണ് ഐക്യദാര്‍ഢ്യജ്വാല ഉയര്‍ത്തിയത്. ഓരോ സമീക്ഷ പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും കുടുംബങ്ങളും സമര പോരാളികളായി മാറുന്ന അപൂര്‍വ്വ കാഴ്ചക്കും ബ്രിട്ടണ്‍ സാക്ഷ്യം വഹിച്ചു.

കര്‍ഷകസമരത്തോടുള്ള ഐക്യദാര്‍ഢ്യത്തില്‍ പ്രവാസികളിലധികം പേരും സമീക്ഷയ്‌ക്കൊപ്പം അണിചേര്‍ന്നതോടെ ഇന്ത്യയ്ക്ക് വെളയിലും ധീരമായ കര്‍ഷക സമരത്തിന്റെ ആശയാവകാശങ്ങളെ ലോകജനങ്ങളിലേക്കു പകര്‍ന്നു നല്‍കാനായി.

കിസാന്‍ പരേഡിലൂടെ റിപ്പബ്ലിക് ദിനത്തില്‍ നാല് അതിര്‍ത്തിയിലൂടെ ട്രാക്ടറുകളുമായി കര്‍ഷകര്‍ ഡല്‍ഹി നഗരത്തില്‍ പ്രവേശിച്ചതോടെ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യാമഹാരാജ്യം ദര്‍ശിച്ച ഒരു ഉജ്വല സമരത്തിന്റെ ചരിത്രമാണ് കുറിക്കപ്പെട്ടത്.


ജയ് ജവാന്‍ ജയ് കിസാന്‍ എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യമെന്നും ഇതില്‍ നിന്ന് കിസാനെ അടര്‍ത്തിയെടുത്തു കോര്‍പറേറ്റുകള്‍ക്ക് തീറ്റയായി കൊടുക്കുന്നതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പുതിയ ബില്ലെന്നും അത് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ഒന്നടങ്കം ഇന്ത്യന്‍ ഭരണകൂടത്തോടു ആവശ്യപ്പെട്ടു.


ആ കരുത്തുറ്റ ശബ്ദത്തിന് തുടര്‍ന്നും പിന്തുണയേകാന്‍ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും അവരുടെ അവകാശ സമരങ്ങളെ വിജയിപ്പിക്കാനുതകുന്ന പിന്തുണയും നിലപാടുകളും സ്വീകരിക്കണമെന്നും ഐക്യദാര്‍ഢ്യ സമരത്തില്‍ അണിനിരന്നു കൊണ്ട് ബ്രിട്ടണിലെ ഏറ്റവും വലിയ

ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ UK ലോകജനതയോടഭ്യര്‍ത്ഥിച്ചു.



വാര്‍ത്ത

ഇബ്രാഹിം വാക്കുളങ്ങര


Other News in this category



4malayalees Recommends