ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) വളര്‍ന്നു വരുന്ന തലമുറക്ക് ഉപകാരപ്രദമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) വളര്‍ന്നു വരുന്ന തലമുറക്ക് ഉപകാരപ്രദമായി  കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) ലിവര്‍പൂളില്‍വളര്‍ന്നു വരുന്ന തലമുറക്ക് പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു.

.ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാര്‍ച്ച് 2 തിയതിയും 4 തിയതിയുമാണ് ക്ലാസ് നടക്കുന്നത് ..മാര്‍ച്ച് 2 നു നടക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കും 4 നടക്കുന്ന ക്ലാസ് എട്ടാം ക്ലാസ് മുതല്‍ മുകളിലേക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത് ..

സൂമിലൂടെ നടക്കുന്ന ക്ലാസ്സിന്റെ ഐ ഡി യും മറ്റു വിവരങ്ങളും ലിമ വാട്ട്‌സപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ് .ലിവര്‍പൂളില്‍ ഇത്തരം ഒരു പരിപാടി ഇദംപ്രധമായിട്ടാണ് സംഘടിപ്പിപ്പിക്കുന്നതു

മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്കു അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് ,ഇത്തരം ക്ലാസുകള്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉപകരിക്കുമെന്നതില്‍ സംശയമില്ല .കഴിയുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു .

വിവരങ്ങള്‍ അറിയുന്നതിനു ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് 07788254892 .സെക്രെട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874

ലിമക്കുവേണ്ടി പി ര്‍ ഒ


Other News in this category



4malayalees Recommends