സമീക്ഷ.യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാ ദിനം ഈ വരുന്ന ഞായറാഴ്ച 12.30 ന് കൊണ്ടാടുന്നു.

സമീക്ഷ.യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാ ദിനം ഈ വരുന്ന ഞായറാഴ്ച 12.30 ന് കൊണ്ടാടുന്നു.
യു കെയിലെ സോഷ്യലിസത്തിന്റെയും ഇടതുപക്ഷ ചിന്താ ഗതിയുടെയും വക്താക്കളായ സമീക്ഷ യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ, യു കെയിലെ യുവ തലമുറയിലെ വനിതകളുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിലേക്ക് നീങ്ങുന്നു. യു കെ യിലെ ഉജ്ജ്വല സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടന എന്ന നിലയില്‍ സ്ത്രീ സമീക്ഷ, യു കെയിലെ മലയാളി സ്ത്രീകളുടെ മനസില്‍ നേരത്തേ തന്നെ ചിരപ്രതിഷ്O നേടിയിരുന്നു. കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന അവഗണനകളില്‍ നിന്നും മോചനം നേടുന്നതിനു വേണ്ടി നവോദ്ധാന പ്രസ്ഥാനം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു എന്ന തിരിച്ചറിവ് ഉള്‍കൊണ്ട്, നവോദ്ധാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തോടൊപ്പം ചേര്‍ന്ന്, ലണ്ടനില്‍ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വനിതാ മതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി ലോകത്ത് എന്നും നിലകൊണ്ടത് സോഷ്യലിസ്റ്റ് ചേരിയായിരുന്നു എന്നതിനാല്‍ തന്നെ യുകെയിലെ മലയാളി പുതുതലമുറയെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീ സമീക്ഷക്ക് വളരെയേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്ത്രീ സമീക്ഷ നടത്തുന്ന വനിതാ ദിന ആലോഷ പരിപാടിയിലേക്ക് എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്റെ വിമന്‍സ് വിംഗ് ലീഡായ സഖാവ് ആന്‍ പാപ്പ ജോര്‍ജിയോ അതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗില്‍, ദൃശ്യം 2 ഫെയിം സിനിമാതാരം ശ്രീമതി. രജ്ഞിനിജോര്‍ജ്, കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'വിംഗ്‌സ് കേരള'യുടെ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. സുധ ഹരിദ്വാര്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഡയറക്ടര്‍ ശ്രീ. ജിയോ ബേബി എന്നിവര്‍ അതിഥികളായെത്തി സംസാരിക്കുന്നു. അവരോടൊപ്പം യു കെയിലെ സ്ത്രീ സമീക്ഷ പ്രതീക്ഷയോടെ നോക്കിക്കാണുന്ന, യു കെ യിലെ സ്ത്രീ സമീക്ഷയുടെ ജ്വലിക്കുന്ന നക്ഷത്രങ്ങളായ, ഭാവി വാഗ്ദാനങ്ങള്‍ ആര്യ ജോഷി, സാന്ദ്ര സുഗതന്‍, ആര്യശ്രീ ഭാസ്‌കര്‍ , സ്‌നേഹ മറിയ ഏബ്രഹാം എന്നിവരും അവരുടെ പുത്തന്‍ ആശയങ്ങളുമായെത്തുന്നു. മരിയ രാജുവിന്റെ നൃത്തത്തോടു കൂടി പരിപാടികള്‍ ആരംഭിക്കും. കൂടാതെ ഈ ലോക് ഡൗണ്‍ കാലത്ത് മലയാളിയുടെ സര്‍ഗവസനയെ പരിപോഷിപ്പിക്കുന്നതിനായി അനവരതം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമീക്ഷ സര്‍ഗവേദി, മുതിര്‍ന്നവര്‍ക്കായി നടത്തിയ നാടന്‍ പാട്ട് മത്സരത്തിലെ വിജയികളായ സ്‌നേഹ ഷിനു, ദിവ്യ പ്രിയന്‍ എന്നിവര്‍ തങ്ങളുടെ നാടന്‍ പാട്ടുമായി സമ്മേളനത്തിന് കൊഴുപ്പേകുന്നു. സമീക്ഷ സര്‍ഗ്ഗവേദി മത്സരവിജയിയായ മരിയ രാജുവിന്റെ നൃത്തത്തോടെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്, സ്വപ്ന പ്രവീണ്‍, സീമ സൈമണ്‍, ജൂലി ജോഷി, ധന്യ സുഗതന്‍, രാജി ഷാജി, പ്രതിഭ കേശവന്‍, ചിഞ്ചു സണ്ണി എന്നിവരാണ്. ഈ ഞായറാഴ്ച ( മാര്‍ച്ച് മാസം 14) യു കെ സമയം 12.30 pm മുതല്‍ 2.30 pm വരെ നടക്കുന്ന വനിത സമീക്ഷയുടെ ആ മഹത് സമ്മേളനത്തില്‍ ഭാഗഭാക്കാവുന്നതിന് സ്ത്രീ സമീക്ഷ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സമ്മേളനം തത്സമയം കാണുന്നതിനായി ഈ ഞായറാഴ്ച 12.30ന് താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലോ അല്ലെങ്കില്‍ സമീക്ഷയുടെ ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിന്റെ ലിങ്കിലോ, ഗ്ലോബല്‍ മല്ലു കോമാരെഡ്‌സ് (GMC) എന്ന ഫേസ്ബുക് പേജിന്റെ ലിങ്കിലോ കയറണമെന്ന് സ്ത്രീ സമീക്ഷക്ക് വേണ്ടി, സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് ശ്രീമതി. സ്വപ്ന പ്രവീണ്‍ അഭ്യര്‍ത്ഥിച്ചു.


ഇബ്രാഹിം വാക്കുളങ്ങര


Other News in this category



4malayalees Recommends