2021 നിയമസഭ ഇലക്ഷന്‍, OlCC UK ഇലക്ഷന്‍ കമ്മറ്റിയുടെ ഉത്ഘാടനം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

2021 നിയമസഭ ഇലക്ഷന്‍, OlCC UK  ഇലക്ഷന്‍ കമ്മറ്റിയുടെ ഉത്ഘാടനം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു
ലണ്ടന്‍, കേരളത്തില്‍ അസന്നമായിരിക്കുന്ന നിയമസഭാ ഇലക്ഷന്റെ പ്രജരണാര്‍ത്ഥം UKയില്‍ OICC യുടെ ഉപാദ്ധ്യക്ഷന്‍ KK, മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ഇലക്ഷന്‍ കമ്മിറ്റ കണ്‍വീനര്‍ അപ്പാ ഗഫൂര്‍ സ്വാഗതം പറഞ്ഞു. പ്രസ്തുത യോഗത്തില്‍ കേരളത്തിന്റെ ബഹു: മുന്‍ ആഭ്യന്തര മന്ത്രി ശ്രീ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇലക്ഷന്‍ കമ്മറ്റി ഉത്ഘാടനം ചെയ്തു, പ്രസ്തുത ചടങ്ങില്‍ ബഹു: കേരളാ ഹൈക്കോടതി സീനിയര്‍ അഭിഭാഷകയും, മുന്‍ KPCC ഉപാദ്ധ്യക്ഷയുമായ ശ്രീമതി, Adv, ലാലി വില്‍സന്റ് മുഖ്യ പ്രഭാഷണം നടത്തി, ബഹു: വയനാട് DCC പ്രസിഡന്റും, സുല്‍ത്താന്‍ ബത്തേരി MLA യുമായ I C ബാലകൃഷ്ണന്‍ MLA ആശംസാ പ്രസംഗം നടത്തി, ബഹു: OlCC കണ്‍വീനറും ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ ശ്രീ, തെക്കുംമുറി ഹരിദാസ് വിശിഷ്ട അതിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ പറഞ്ഞു.

ഇലക്ഷന്‍ പ്രജരത്തിനു വേണ്ട് OlCC UK തയ്യാറാക്കിയ രൂപരേഖ പ്രകാശനം ചെയ്തു .

ഉത്ഘാനത്തിനു ശേഷം നേതാക്കള്‍ കഴിഞ്ഞ 5 വര്‍ഷത്തെ കേരള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിനു നഷ്ടപ്പെട്ട വികസനങ്ങളെപ്പറ്റിയും UDF ന്റെ ഇലക്ഷന്‍ മനിഫസ്റ്റോയിലുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനേ കുറിച്ച് ഉള്ള വിവരങ്ങള്‍ വിശദീകരിച്ചു.

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ജനങ്ങളുടെയും കര്‍ഷകരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളും അധിക ചിലവുകളും കാരണം കേരളത്തില്‍ ആത്മഹത്യകള്‍ ഇല്ലാതാക്കുന്നതിനും.

സാധാരണക്കാരായ കുടുംബത്തിലെ സ്തീകളുടെ അക്കൗണ്ടുകളില്‍ മാസം 6000 രൂപ വീതം നല്‍കുന്ന ന്യായ് പദ്ധതി നടപ്പിലാക്കുന്ന പദ്ധതി യേപ്പറ്റി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ശ്രീ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദമായി വിശകലനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമ രാഷ്ട്രീയങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുംഅറുതി വരുത്തിയും കേരളത്തിലെ അമ്മമാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം ഉറപ്പു വരുത്തുകയും ബലാല്‍സംഘകൊലപാതകങ്ങളെയും പോലീസ് സ്റ്റേഷന്‍ കൊലപാതങ്ങളും ഇനി കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നും പ്രവാസികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

LDF സര്‍ക്കാരിന്റെ കിരാതവാഴ്ച അവസാനിപ്പിക്കുന്നതിനും കേരളത്തില്‍ UDF ന്റെ വിജയം ഉറപ്പു വരുത്തുന്നതിനായി ഓരോ പ്രവാസിക്കും

കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിലെ ഭരണകര്‍ത്താക്കളില്‍ നിന്ന് കിട്ടിയ നീതികേടിനും നെറികേടിനും അവഗണകള്‍ക്കും എതിരെ മറുപടി നല്‍കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നു .......!

ബന്ധു നിയമനം മുതല്‍ കടല്‍ സമ്പത്ത്‌കൊള്ളയടിക്കുന്ന പദ്ധതികള്‍വരെ നടത്തി മത്സ്യ ബന്ധന തൊഴിലാളികള്‍ മുതല്‍ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വിവിധ മേഘലയില്‍പ്പെട്ട തെഴിലാളികള്‍ ചെറുകിട കച്ചവടക്കാര്‍ ഓട്ടോ, Taxy, സ്വകാര്യ ബസുകള്‍ ലോറി തൊഴിലാളികള്‍ അടക്കം സമസ്ഥ മേഘലയില്‍ പെട്ടവരെയും ദുരിതത്തിലും കടകെണിയില്‍ പെടുത്തിയും രോഗികള്‍ക്ക് വേണ്ടിയുള്ള കാരുണ്യ പദ്ധതി മുതല്‍ സൗജന്യ റേഷന്‍ വരെ ഇല്ലാതാക്കി പ്രളയ ദുരു തത്തില്‍ പെട്ടവര്‍ക്കുളള 10,000 രുപ സഹായം പോലും നല്‍കാതെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പാര്‍ട്ടി സഖാക്കന്മാര്‍ക്കും പാര്‍ട്ടിക്കും വേണ്ടി പണം വീതിച്ചു നല്‍കി കേരള ജനതയെ വഞ്ചിച്ചും,

വിശ്വാസികളെയും വിശ്വാസി സമൂഹത്തിന്റെയും വിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞ ഭരണ വര്‍ഗ്ഗം

PSC റാങ്ക് ലിസ്റ്റിലുള്ള ഉദ്യോകാര്‍ത്ഥികളെ മുട്ടിലിഴയിച്ചും, പഠിച്ച് പരീക്ഷ എഴുതിയ വിദ്ധ്യാര്‍ത്ഥികളെയും വഞ്ചിച്ച ഈ ഇടതുപക്ഷ സര്‍ക്കാരിനെ കേരളത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ നാടിനെ സ്‌നേഹിക്കുന്ന ജനാതിപത്യ വിശ്വാസികളുടെ ഓരോ വേട്ടും UDF ആകട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ടും.

നാടു് നന്നാകുവാന്‍ UDF വരണം

എന്ന ആശയത്തില്‍ ഉറച്ചു നിന്നുകൊണ്ടു്

OlCC UK യുടെ നാഷണല്‍ കമ്മറ്റിയുടെയും വിവിധ റീജനല്‍ നേതാക്കന്‍മാരായാ ജോയിസ് ജയിംസ്, ജോഷി ജോസ്,അള്‍സ ഹാര്‍അലി,ജുഡാനിയേല്‍,

നോയിച്ചന്‍ അഗസ്റ്റിന്‍, ബിപിന്‍ കുഴിവേലില്‍

സോണി ചാക്കോ, പുഷ്പരാജ്, സണ്ണി ലൂക്കോസ് ,മകേഷ് മിച്ചം, സുനില്‍ രവീന്ദ്രന്‍,സന്തോഷ് ബഞ്ചമന്‍, ബിനോയ് ഫിലിപ്പ്, സുനുദത്ത്, ബേബികുട്ടി ജോര്‍ജ്, പുഷപരാജ്, ജോസഫ്, അപ്പച്ചന്‍, സാജുവോക്കിങ്ങ്, റോണി, ബേബി ചെറിയാന്‍, അടക്കമുള്ള OlCC നേതാക്കള്‍ സംസാരിച്ചു.

ശ്രീ, രാജേഷ് പട്ടേല്‍ യോഗത്തിന്റെ ടെക്കിനിക്കല്‍ കോഡിനേഷനും ശ്രീമതി. നിഖിലാ ദീപക് തനതായ അവതരണ ശൈലിയിലൂടെ പ്രസ്തുത യോഗത്തെ നിയന്ത്രിച്ചു.


മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന Online യോഗത്തിന്റെ കോര്‍ഡിനേറ്റര്‍ രാജേഷ് പാട്ടേല്‍ നന്ദി പറഞ്ഞ് യോഗം പിരിഞ്ഞു.


Other News in this category



4malayalees Recommends