സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. കെ ജെ ജേക്കബ് സാഹിത്യകാരന്‍ ശ്രീ. അശോകന്‍ ചരുവില്‍ എന്നിവര്‍ സംസാരിക്കുന്നു

സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. കെ ജെ ജേക്കബ് സാഹിത്യകാരന്‍ ശ്രീ. അശോകന്‍ ചരുവില്‍ എന്നിവര്‍ സംസാരിക്കുന്നു
ഈ മാസം ആദ്യം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജന്‍ ഉത്ഘാടനം നിര്‍വഹിച്ച സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് വിജയകരമായ മൂന്നാം ആഴ്ചയിലേക്കു കടക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ സാംസ്‌കാരിക സദസ്സില്‍ ഈ ആഴ്ച മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ കെ ജെ ജേക്കബ്, കേരളത്തിലെ പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറിയും സാഹിത്യകാരനും ആയ ശ്രീ അശോകന്‍ ചരുവില്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഈ വരുന്ന ഞായറാഴ്ച. UK സമയം @12,30ന്

Zoom ലൂടെ ആകും പരുപാടി നടത്ത പെടുക. 12.30pm ന് തുറക്കുന്ന Zoom Link ല്‍ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേര്‍ക്കു Zoom ലൂടെയും ബാക്കി എല്ലാവര്‍ക്കും സമീക്ഷ UK യുടെ FBPage ലൂടെയും ഈ സദസ്സില്‍ പങ്കെടുക്കാവുന്നതാണ്. മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ കെ ജെ ജേക്കബ് 'ഇടതു ഭരണവും മാധ്യമ സമീപനവും ' എന്ന വിഷയത്തെ കുറിച്ചും, ശ്രീ അശോകന്‍ ചരുവില്‍ 'കേരള രാഷ്ട്രീയത്തില്‍ പുരോഗമന സാഹിത്യത്തിന്റെ പങ്ക് ' എന്ന വിഷയത്തെ കുറിച്ചും സംസാരിക്കുന്നതായിരിക്കും.

നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയില്‍ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികള്‍ . ആ നിലയില്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധന്യമര്‍ഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് UKയില്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സമീക്ഷ UK ഇതുപോലെയുള്ള സാസ്‌കാരിക സദസ്സുകള്‍ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിന്റെ പ്രധാനകാരണം .ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികളായ നമ്മള്‍ ഏതു നിലപാടുകള്‍ സ്വീകരക്കണമെന്നുള്ള വ്യക്തത നല്‍കികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്‌കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്.

ഞായറാഴ്ച നടക്കുന്ന സാംസ്‌കാരിക സദസ്സിലേക്ക് ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മുഴുവന്‍ ആള്‍ക്കാരെയും. സ്വാഗതം ചെയ്യുന്നുവെന്നു സമിക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു

വാര്‍ത്ത:

ഇബ്രാഹിം വാക്കുളങ്ങര

Other News in this category



4malayalees Recommends