സമീക്ഷ യുകെ നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും സാംസ്‌കാരിക സദസ്സും ഞായറാഴ്ചയില്‍

സമീക്ഷ യുകെ നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും സാംസ്‌കാരിക സദസ്സും ഞായറാഴ്ചയില്‍
സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് നാലാം ആഴ്ചയിലേക്കു കിടക്കുകയാണ്. . ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ (കൈരളി TV ന്യൂസ് ഡയറക്ടര്‍ ), സഖാവ് പി.കെ ഹരികുമാര്‍(സാഹിത്യ പ്രവര്‍ത്തക സംഘം ചെയര്‍മന്‍, മുന്‍ കേരള ഗ്രന്ഥ ശാല ചെയര്‍മന്‍, M G യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റു മെമ്പര്‍) , ചിന്തകനും പ്രഭാഷകനും ആയ ശ്രീ ശ്രീചിത്രന്‍ എം ജെ എന്നിവര്‍ ഈ ആഴ്ച സദസ്സില്‍ പങ്കെടുക്കും . ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ' ഉറപ്പാണ് രണ്ടാമൂഴം ' ത്തിന്റെ പ്രദര്‍ശനോല്‍ഘാടനം ഞായറാഴ്ച ഈ സദസ്സില്‍ നടത്തപ്പെടും. കൈരളി TV ന്യൂസ് ഡയറക്ടര്‍ ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ പ്രദര്‍ശനോല്‍ഘാടനം നിര്‍വ്വഹിക്കും. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദര്‍ശനോല്‍ഘാടനത്തിനു ശേഷം നവ മാധ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ് .

' ഉറപ്പാണ് രണ്ടാമൂഴം 'എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അക്ഷയ് കാപ്പാടന്‍ ആണ്. താഴെ പറയുന്നവരാണ് ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനേതാക്കളും

ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി : പ്രകാശ് ക്യാറ്റ്‌ഐ, എഡിറ്റിംഗ്: സനോജ് ബാലകൃഷ്ണന്‍ , സംഗീതം: റിജോ ജോസഫ് വാഴപ്പള്ളി, ഗ്രാഫിക്‌സ്: ജെനിത് എം വി മയ്യില്‍, ഡിസൈന്‍: അര്‍ജുന്‍ ജി ബി.

അഭിനേതാക്കള്‍ : നാദം മുരളി, രതീഷ് കുര്യ , ബാബു കൊടോളിപ്രം , ബിജു ഋത്വിക് , കവിത ബിജു , ലക്ഷ്മി , ലിയോണ പ്രകാശ് , ഷിജു പദം മയ്യില്‍ ,

ബിജേഷ് എംവി , കണ്ണേട്ടന്‍ , സി പി ദാമോദരന്‍ , Dr വേണു .

സാംസ്‌കാരിക സദസ്സിന്റെ നാലാം വേദി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തം സമീക്ഷ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത :

ഇബ്രാഹിം വാക്കുളങ്ങര


Other News in this category



4malayalees Recommends