എന്‍എസ്ഡബ്ല്യൂവിലെ പൊതു സ്‌കൂളുകളില്‍ സിഖുകാരുടെ കൃപാണിന് വിലക്ക്; ലെറ്റ് വുഡ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്നുള്ള കടുത്ത നീക്കം; വിശ്വാസത്തിനെതിരായ വെല്ലുവിളിയെന്നാരോപിച്ച് സിഖ് കൂട്ടായ്മകളുടെ പ്രതിഷേധം ശക്തം

എന്‍എസ്ഡബ്ല്യൂവിലെ പൊതു സ്‌കൂളുകളില്‍ സിഖുകാരുടെ കൃപാണിന് വിലക്ക്; ലെറ്റ് വുഡ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്നുള്ള കടുത്ത നീക്കം;  വിശ്വാസത്തിനെതിരായ വെല്ലുവിളിയെന്നാരോപിച്ച് സിഖ് കൂട്ടായ്മകളുടെ പ്രതിഷേധം ശക്തം
സിഖ് മതവിശ്വാസപ്രകാരം സദാസമയവും കൂടെ കൊണ്ട് നടക്കേണ്ടുന്ന കൃപാണിന് അഥവാ ചെറിയ കഠാര എന്‍എസ്ഡബ്ല്യൂവിലെ പൊതു സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയ അധികൃതരുടെ നടപടി കടുത്ത വിമര്‍ശനമുയര്‍ത്തുന്നു. തങ്ങളുടെ വിശ്വാസത്തെ ചവിട്ടിയരച്ച് കൊണ്ടുള്ള നടപടിക്കെതിരെ വിവിധ സിഖ് സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആയുധങ്ങള്‍ വിദ്യാലയങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് നേരത്തെ തന്നെ ഇവിടെ വിലക്കുണ്ടെങ്കിലും കൃപാണിന് അപ്പോഴും നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. ആ ആനുകൂല്യമാണ് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ നിലവില്‍ എടുത്ത് മാറ്റിയിരിക്കുന്നത്.

മേയ് തുടക്കത്തില്‍ ലെറ്റ് വുഡ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്നാണ് സ്റ്റേറ്റിലെ വിദ്യാഭ്യാസ വകുപ്പ് നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുന്നത്. ഈ 16കാരനെ കൃപാണ്‍ കൊണ്ടാണ് കുത്തിയിരിക്കുന്നതെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൃപാണിന് നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇത് പ്രകാരം മേയ് 19 ബുധനാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഇത് പ്രകാരം സ്റ്റേറ്റിലെ പൊതു വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, ടീച്ചേര്‍സ്, സന്ദര്‍ശകര്‍ തുടങ്ങിയവരൊന്നും കൃപാണ്‍ കൊണ്ടു വരാന്‍ പാടില്ലെന്നാണ് കര്‍ക്കശ വിലക്ക്. തങ്ങളുടെ വിശ്വാസത്തിന് നേരെയുള്ള നിരോധനത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നാണ് വിവിധ സിഖ് സംഘടനകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ പഠിതാക്കളുടെയും ടീച്ചര്‍മാരുടെയും ജീവനക്കാരുടെയും ജീവന് സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വമാണ് താന്‍ ഈ നിരോനത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂവിലെ വിദ്യാഭ്യാസ മന്ത്രിയായ സാറാ മിച്ചല്‍ നടപടിയെ ന്യായീകരിച്ചിരിക്കുന്നത്.









Other News in this category



4malayalees Recommends