പിരിച്ചുവിട്ട തൊഴിലാളികള്‍ക്കുള്ള യാത്രാനുമതി രേഖ ഓണ്‍ലൈന്‍ ആയി ലഭിക്കുമെന്ന് ഒമാന്‍
കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്കുള്ള യാത്രാനുമതി രേഖ മെയ് 23 മുതല്‍ ഓണ്‍ലൈന്‍ ആയി ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) വ്യാഴാഴ്ച അറിയിച്ചു. നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
യാത്രാനുമതി രേഖ കൈപറ്റുന്നതിനായി തൊഴിലുടമയുടെയോ പ്രതിനിധിയുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും അധികൃതര്‍ പറയുന്നു . തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മെയ് 23 ഞായറാഴ്ച മുതല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം