വിക്ടോറിയയില്‍ ചൊവ്വാഴ്ച അപടകരമായ കാറ്റുകള്‍ വീശിയടിക്കും; 70 കിലോമീറ്റര്‍ വരെ വേഗതയുളള കാറ്റുകള്‍; ചിലയിടങ്ങളില്‍ കാറ്റിനൊപ്പം ഇടിയും മഴയും; ആളുകള്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്

വിക്ടോറിയയില്‍ ചൊവ്വാഴ്ച അപടകരമായ കാറ്റുകള്‍ വീശിയടിക്കും;  70 കിലോമീറ്റര്‍ വരെ വേഗതയുളള കാറ്റുകള്‍;  ചിലയിടങ്ങളില്‍ കാറ്റിനൊപ്പം ഇടിയും മഴയും; ആളുകള്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്
വിക്ടോറിയയില്‍ അപകടകരമായ കാറ്റുകളെത്തുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് പ്രകാരം ചൊവ്വാഴ്ചയായിരിക്കും സ്റ്റേറ്റില്‍ കാറ്റുകള്‍ സംഹാരതാണ്ഡവമാടുന്നത്. ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റുകള്‍ ആഞ്ഞ് വീശുന്നത്. ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഗിപ്സ്ലാന്‍ഡിന്റെ ഭാഗങ്ങള്‍, നോര്‍ത്ത് സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ്, വെസ്റ്റ് ,സൗത്ത് ഗിപ്പ്‌ലാന്‍ഡ് , എന്നിവിടങ്ങളില്‍ കാറ്റുകള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് ബ്യൂറോ പ്രവചിച്ചിരിക്കുന്നത്.

അപകടം വിതയ്ക്കുനന്ന കാറ്റുകള്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഈസ്റ്റേണ്‍ റേഞ്ചുകളിലേക്ക് വീശിയടിക്കുമെന്നാണ് പ്രവചനം. ഇവിടെ കാറ്റുകള്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും വീശിയടിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഈ കാറ്റുകളുടെ തുടര്‍ച്ചയെന്നോണം സൗത്ത് വെസ്റ്റിലും ബാസ് തീരങ്ങളിലും വീശിയടിക്കും. ഇത് ഇവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ബുധനാഴ്ചയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായിരിക്കും.

വടക്ക് പടിഞ്ഞാറന്‍ കാറ്റുകള്‍ മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ചൊവ്വാഴ്ച രാത്രി സൗത്ത് വെസ്റ്റ് തീരത്ത് ആഞ്ഞടിക്കുമെന്നും ഇവയുടെ മൂര്‍ധന്യാവസ്ഥയില്‍ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായിരിക്കും ഇവയ്‌ക്കൊപ്പം ഇടിയോട് കൂടിയ മഴയുമുണ്ടാകുമെന്നും ബ്യൂറോ മുന്നറിയിപ്പേകുന്നു. ബുധനാഴ്ച ഈ കാറ്റുകള്‍ ബാസ് കോസ്റ്റിലേക്കും വീശിയടിക്കുമെന്നാണ് പ്രവചനം. ഈ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കഴിയുന്നതും ഒഴിവാക്കണമെന്നാണ് ബ്യൂറോ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends