വിക്ടോറിയയുമായുള്ള ട്രാവല്‍ ബബിള്‍ 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ്; യാത്രാ നിരോധനം നിലവില്‍ വന്നത് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍; മെല്‍ബണില്‍ കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍

വിക്ടോറിയയുമായുള്ള ട്രാവല്‍ ബബിള്‍ 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ്;  യാത്രാ നിരോധനം നിലവില്‍ വന്നത് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍; മെല്‍ബണില്‍ കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍
വിക്ടോറിയയുമായുള്ള ട്രാന്‍സ്-ടാസ്മാന്‍ ബബിള്‍ അറേഞ്ച്‌മെന്റ് 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ് രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരം മുതലാണീ യാത്രാ നിരോധനം നിലവില്‍ വന്നിരിക്കുന്നത്. മെല്‍ബണില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി സ്വീകരിക്കാന്‍ ന്യൂസിലാന്‍ഡ് നിര്‍ബന്ധിതമായിരിക്കുന്നത്. മെല്‍ബണിലെ ക്ലസ്റ്റര്‍ അഞ്ച് കേസുകളായിത്തീര്‍ന്ന സാഹചര്യത്തിലാണീ താല്‍ക്കാലിക യാത്രാ നിരോധനം.

72 മണിക്കൂര്‍ നിരോധനം ചൊവ്വാഴ്ച ന്യൂസിലാന്‍ഡ് സമയം 7.59 മുതല്‍ നിലവില്‍ വരുമെന്നാണ് ന്യൂസിലാന്‍ഡിലെ കോവിഡ് 19 റെസ്‌പോണ്‍സ് മിനിസ്റ്ററായ ക്രിസ് ഹിപ്കിന്‍സ് പറയുന്നത്. മുമ്പത്തെ നിരോധനങ്ങള്‍ പോലെ ഈ യാത്രാ നിരോധനവും നിരന്തര റിവ്യൂവിന് വിധേയമാക്കും. ആവശ്യമെങ്കില്‍ ഇത് ദീര്‍ഘിപ്പിക്കാനും ന്യൂസിലാന്‍ഡ് മടിക്കില്ലെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. ചൊവ്വാഴ്ച മെല്‍ബണില്‍ പ്രാദേശികമായി പകര്‍ന്ന ഒരു കോവിഡ് കേസ് കൂടി സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ മറ്റ് നാല് കേസുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് പുതിയ കേസ് കണ്ടെത്തിയിരിക്കുന്നത്. വിക്ടോറിയയിലെ പുതിയ കേസുകളില്‍ നിരവധി അവ്യക്തതകളുള്ളതിനാല്‍ മുന്‍കരുതലായി ഇത്തരമൊരു യാത്രാ നിരോധനം മാത്രമേ വഴിയുള്ളൂവെന്നാണ് ന്യൂസിലാന്‍ഡിലെ കോവിഡ് 19 റെസ്‌പോണ്‍സ് മിനിസ്റ്ററായ ക്രിസ് ഹിപ്കിന്‍സ് പുതിയ നീക്കത്തെ ന്യായീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends