എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും; അര്‍ഹത നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം; ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രം അപൂര്‍വ അവസരം

എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി  ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും; അര്‍ഹത നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം; ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രം അപൂര്‍വ അവസരം
ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റായ എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും സ്ഥാനം പിടിച്ചു. ഇതില്‍ അര്‍ഹത നേടുന്നവര്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം ലഭിക്കും. ഇത്തരത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രമാണ് ഈ അപൂര്‍വ അവസരം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്‍എസ്ഡബ്ല്യൂ ഇന്റെര്‍പ്രട്ടര്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് വിവിധ ഭാഷകളിലെ പരിഭാഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്.

തര്‍ജമക്കാരുടെ സേവനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഭാഷകളെയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ പെടുത്തിയിരിക്കുന്നതെന്നാണ് മള്‍ട്ടികള്‍ച്ചറലിസം, സ്‌കില്‍സ് ആന്‍ഡ് ടെര്‍ഷ്യറി എഡ്യൂക്കേഷന്‍ മന്ത്രി ജെഫ് ലീ വിശദീകരിച്ചിരിക്കുന്നത്. മലയാളത്തെ കൂടാതെ Acholi, Bari, Chin (Tedim), Chinese (Hakka), Dinka, Ewe, Fijian, Fullah, Hakka (Timorese), Hmong, Karen, Kayah, Khmer, Kirundi, Krio, Mongolian, Mun (Chin), Nuer, Oromo, Samoan, Somali, Tetum, Tibetan, Tigrinya,Tongan എന്നീ ഭാഷകളുടെ പരിഭാഷകര്‍ക്കും സ്‌കോളര്‍ഷിപ്പുണ്ട്.

പുതിയ സ്‌കീമിലൂടെ 30 പരിഭാഷകര്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി പറയുന്നു.സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന പരിഭാഷകര്‍ക്ക് കുറഞ്ഞ ഫീസില്‍ TAFE എന്‍എസ്ഡബ്ല്യൂലും, യൂണിവേഴ്‌സിറ്റി ഓഫ് എന്‍എസ്ഡബ്ല്യൂവി ലും അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനത്തിന് അവസരം ലഭിക്കും. കൂടാതെ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് NAATI അംഗീകൃത പരിഭാഷകരാകാനുള്ള യോഗ്യതയും കൈവരിക്കാനാവും.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാനുള്ള പരീക്ഷ പാസാകുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നേടാനാവുക.

ജൂണ്‍ ഒമ്പത് വൈകിട്ട് അഞ്ച് മണി വരെയാണ് പരിഭാഷകര്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ അവസരമുള്ളത്.സിഡ്‌നി മെട്രോ പ്രദേശത്തുള്ളവര്‍ക്ക് ജൂലൈയിലും, വൊളോഗോംഗ് പ്രദേശത്തുള്ളവര്‍ക്ക് സെപ്റ്റംബറിലുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് മിനിസ്റ്റര്‍ വ്യക്തമാക്കുന്നു.എന്‍എസ്ഡബ്ല്യൂ ഇന്റര്‍പ്രട്ടര്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനായി നാല് വര്‍ഷത്തേക്ക് 6,50,000 ഡോളറാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends