ഒമാനില്‍ പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം

ഒമാനില്‍ പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം
ഒമാനിലെ വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ തീരുമാനം. പുതിയ അധ്യയന വര്‍ഷം മുതല്‍ അധ്യാപകരെ മാറ്റി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ അധ്യാപക യോഗ്യത പരീക്ഷ പാസായ 2733 ഒമാനി പൗരന്മാര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിക്കുക. ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജുലൈക്ക് മുമ്പായി നിയമിതരാകുന്നവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കും. ഒമാനികള്‍ക്ക് കുടുതല്‍ ജോലികള്‍ ലഭ്യമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ നടപടി ആരംഭിച്ചന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പും പുതിയ നിയമനത്തിന് ഒരുങ്ങുന്നത്. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് നിയമന നടപടികള്‍ പുരോഗമിക്കുന്നത്.

Other News in this category



4malayalees Recommends