ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി
ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രിംകമ്മിറ്റി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കും പ്രവേശനം അനുവദിക്കുക. ഏപ്രില്‍ 25ന് പ്രാബല്യത്തില്‍ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകില്ല.

ബ്രിട്ടണ്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ സുപ്രിംകമ്മിറ്റി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ പള്ളികളില്‍ നൂറുപേര്‍ക്ക് വരെ ഒരേ സമയം പ്രവേശിക്കാം. അഞ്ചുനേരത്തെ നിസ്‌കാര സമയങ്ങളില്‍ മാത്രമാണ് പ്രവേശിക്കാനാവുക. ഹോട്ടലുകളിലും കഫേകളിലും ഒരേസമയം 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ പാടില്ല. 12 വയസില്‍ മുകളിലുള്ള കുട്ടികള്‍ക്ക് ഷോപ്പിംഗ് മാളുകളില്‍ പ്രവേശനാനുമതിയുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ക്കും താമസക്കാരായ വിദേശികള്‍ക്കും തര അതിര്‍ത്തി വഴി ദിനം പ്രതിയുള്ള യാത്രകള്‍ക്കും അനുമതി നല്‍കിക്കൊണ്ടാണ് ഇളവുകള്‍.

Other News in this category



4malayalees Recommends