അനിയനും അളിയനുമൊപ്പം വീട്ടില്‍ പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും, ബാലചന്ദ്രകുമാര്‍ പറഞ്ഞ ടാബ് എവിടെ; കോടതിയില്‍ ദിലീപിന്റെ വാദങ്ങളിങ്ങനെ

അനിയനും അളിയനുമൊപ്പം വീട്ടില്‍ പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും, ബാലചന്ദ്രകുമാര്‍ പറഞ്ഞ ടാബ് എവിടെ; കോടതിയില്‍ ദിലീപിന്റെ വാദങ്ങളിങ്ങനെ
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുമ്പോള്‍ പുതിയ വാദമുഖങ്ങളുമായി ദിലീപ്. അന്വേഷണഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അനിയനും അളിയനുമൊപ്പം ഇരിക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ പരിധിയില്‍ എങ്ങനെ വരുമെന്നും റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെയെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു.

താനാര്‍ക്കുമെതിരെ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാല്‍ മറിച്ച് തനിക്കെതിരെയാണ് അത് സംഭവിച്ചതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥനും തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. പുറത്ത്വന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണ്. കേസിന്റെ അടിസ്ഥാനം അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി. കേസിന്റെ അടിസ്ഥാനം അന്വേഷണ ഉദ്യോഗസ്ഥരുടെ കത്ത് മാത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ആരോപണങ്ങള്‍ വളരെ ദുര്‍ബലമാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴി വ്യാജമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Other News in this category



4malayalees Recommends