തുടര്‍ അന്വേഷണം നടന്നാല്‍ ' മാഡം' ആരെന്ന് പുറത്തുവരും, അതാണ് ദിലീപിന് ഭയം ; തുടര്‍അന്വേഷണത്തെ ദിലീപിന്റെ എതിര്‍ക്കുന്നതിന്റെ കാര്യമിതാണെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍അന്വേഷണത്തെ ദിലീപിന്റെ എതിര്‍ക്കുന്നതിന്റെ കാര്യം വ്യക്തമാക്കി സംവിധായകന് ബാലചന്ദ്രകുമാര്‍. തുടര്‍അന്വേഷണം നടന്നാല്‍ കേസില്‍ പങ്കാളിത്തമുള്ള സ്ത്രീയെ തിരിച്ചറിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കേസില്‍ തുടര്‍ അന്വേഷണം നടന്നാല്‍ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന ദിലീപിന് അറിയാം. ഇനി പഴുതടച്ച അന്വേഷണം വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ത്രീ സാന്നിധ്യം പുറത്തുവന്നാല്‍ ദിലീപിന് അത് ബുദ്ധിമുട്ടാകും. മാഡത്തിന്റെ പങ്കാണ് പുറത്തുവരിക. മറ്റൊരു ആള്‍ക്ക് വേണ്ടി ചെയ്തതിന് ഞാന്‍ അനുഭവിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. തുടര്‍അന്വേഷണം നടന്നാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും. ആ പറഞ്ഞ സ്ത്രീയാര്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്. ഇതോടെ മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്. അതുകൊണ്ടാണ് തുടര്‍അന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതും ഒരിക്കലും നില്‍ക്കാത്ത ഹര്‍ജികളുമായി ഓടുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച് താന്‍ അകത്തായി എന്ന തരത്തില്‍ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയില്‍ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാന്‍ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നല്‍കുന്നുണ്ട്. കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.